Wednesday, December 25, 2024

Top 5 This Week

Related Posts

വാരാണസിയിൽ ഇന്ത്യയുടെ കൊടുങ്കാറ്റ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏഴാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന വാരാണസിയിൽ ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി അജയ് റായിയുടെ തിരഞ്ഞെടുപ്പ് പ്രചാരത്തിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി നയിച്ച റോഡ് ഷോയിൽ വൻ ജനപങ്കാളിത്തം. അഖിലേഷ്് യാദവിന്റെ ഭാര്യ ഡിമ്പിൾയാദവും ചേർ്ന്നാണ് റോഡ് ഷോ നടത്തിയത്. കോൺഗ്രസിന്റെയും എസ്പിയുടെ പതാകയുമായി ആയിരങ്ങൾ അണി നിരന്ന റാലി സംഘാടകരുടെ പ്രതീക്ഷകളും മറികടക്കുന്നതായിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദി മത്സരിച്ച കഴിഞ രണ്ട് തിരഞ്ഞെടുപ്പിലും പ്രതിപക്ഷം ചേരിതിരിഞ്ഞ് മത്സരിച്ച ഇവിടെ ഇക്കുറി ഇന്ത്യസഖ്യം സ്ഥാനാർഥി അജയ് റായി മോദ്ിക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.

2014 ൽ മോദിയുടെ മുഖ്യ എതിരാളി എഎപി നേതാവ് കെജ്രിവാളായിരുന്നു. അന്ന് 3,71,784 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മോദി വിജയിച്ചത്. നരേന്ദ്ര മോദി 5,81. 022 വോട്ടും, കെജ്രിവാൽ 2,09,238 വോട്ടും അജയ് റായ് കോൺഗ്രസ്് 75.614 വോട്ടുമാണ് നേടിയത്. ബിഎസ്പി സ്ഥാനാർഥി വിജയ് പ്രകാശ് 60,579 വോട്ടും നേടി

2019 ൽ നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം 4,79,505 ആയിരുന്നു. പ്രധാന എതിരാളി സമാജ്വാദി പാർട്ടിയുടെ ശാലിനി യാദവ് 1,95,159 വോട്ട്, അജയ് റായ് 1,52, 548 വോട്ട്്്, എന്നിങ്ങനെയായിരുന്നു വോട്ടിങ് നില. ബിഎസ്പി സ്ഥാനാർഥിയെ നിർത്താതെ ഒത്തുകളിച്ചതാണ് മോദിയുടെ ഭൂരിപക്ഷം വർധിച്ചതെന്നാണ് പറയുന്നത്്്. ഇക്കുറി എഎപി, സമാജ്വാദി പാർട്ടി, കോൺഗ്രസ് മൂന്നു പാർട്ടികളും ഒന്നിച്ചതോടെ മോദിക്കെതിരെ കടുത്ത മത്സരമാണ് നടക്കുന്നത്. അതിന്റെ പ്രകടനമാണ് ശനിയാഴ്്ച റോഡ് ഷോയിൽ തെളിഞ്ഞ്ത്. ഉത്തർപ്രദേശിൽ ഇന്ത്യസഖ്യത്തിന് അനുകൂലമായ മുന്നേറ്റം വാരാണസിയിലും പ്രതിഫലിച്ചാൽ അട്ടിമറി സംഭവിക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തന്് അനുകൂലമാണെന്നും വിജയപ്രതീക്ഷയിലാണെന്നും പ്രിയങ്ക ഗാന്ധി.
ഡൽഹിയിൽ കുടുംബത്തോടൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ശക്തമായ അടിയൊഴുക്കുണ്ട്. തങ്ങളുടെ ആശങ്കകൾക്കു ഭരണകൂടം ശ്രദ്ധ നൽകുന്നില്ലെന്ന തോന്നൽ ജനങ്ങൾക്കുണ്ട്. എല്ലാത്തിനെക്കുറിച്ചും സംസാരിക്കുന്ന ബി.ജെ.പി നേതാക്കൾ പ്രധാന വിഷയങ്ങളായ വിലക്കയറ്റത്തെ കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും സംസാരിക്കുന്നില്ല. ജനങ്ങൾ മടുത്തിരിക്കുകയാണെന്നാണ് ഡൽഹിയിൽ് പ്രിയങ്ക ഗാന്ധി പറഞ്ഞത്.

തുടർ്ന്നാണ് പ്രിയങ്ക ഗാന്ധി വാരണാസിയിലേക്കാണ് പോയത്. വാരാണസിയിൽ ഇന്ത്യയുടെ കൊടുങ്കാറ്റെന്നാണ് റോഡ് ഷോയിലെ ജനപങ്കാളിത്തം കണ്ട്് പ്രിയങ്ക എക്‌സിൽ കുറിച്ചത്.

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles