Wednesday, December 25, 2024

Top 5 This Week

Related Posts

ഇന്ത്യ സഖ്യത്തിന് വിജയ പ്രതീക്ഷയെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ അടിയൊഴുക്ക് ഇൻഡ്യയ്ക്ക് അനുകൂലമാണെന്നും വിജയപ്രതീക്ഷയിലാണെന്നും പ്രിയങ്ക ഗാന്ധി.
തൊഴിലില്ലായ്മയും വിലക്കയറ്റവുമെല്ലാമാണു രാജ്യത്തെ പ്രധാന വിഷയങ്ങളെന്ന് അവർ പറഞ്ഞു. ഫലം വരുമ്പോൾ വിജയം സഖ്യത്തോടൊപ്പമാകുമെന്നും പ്രിയങ്ക പറഞ്ഞു.

ഡൽഹിയിൽ കുടുംബത്തോടൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ശക്തമായ അടിയൊഴുക്കുണ്ട്. തങ്ങളുടെ ആശങ്കകൾക്കു ഭരണകൂടം ശ്രദ്ധ നൽകുന്നില്ലെന്ന തോന്നൽ ജനങ്ങൾക്കുണ്ട്. എല്ലാത്തിനെക്കുറിച്ചും സംസാരിക്കുന്ന ബി.ജെ.പി നേതാക്കൾ പ്രധാന വിഷയങ്ങളായ വിലക്കയറ്റത്തെ കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും സംസാരിക്കുന്നില്ല. ജനങ്ങൾ മടുത്തിരിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.

ആം ആദ്മി പാർട്ടി സ്ഥാനാർഥികൾക്കാണോ വോട്ട് ചെയ്തതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ”അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവച്ച് രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വേണ്ടിയാണ് ഞങ്ങൾ വോട്ട് ചെയ്യുന്നത്. അതിൽ അഭിമാനമേയുള്ളൂ..”എന്നായിരുന്നു മറുപടി.
രാഹുൽ ഗാന്ധി, ഭർത്താവ് റോബർട്ട് വാദ്ര, മകൾ മിറായ വാദ്ര, മകൻ റൈഹാൻ വാദ്ര എന്നിവർക്കൊപ്പമായിരുന്നു പ്രിയങ്ക വോട്ട് ചെയ്യാനെത്തിയത്.

വാരാണസിയിൽ ഇന്ത്യയുടെ കൊടുങ്കാറ്റ്

തുടർന്ന് ഉത്തർ പ്രദേശിൽ ഏഴാം വട്ടം തിരഞ്ഞൈടുപ്പ് നടത്തുന്ന മണ്ഡലങ്ങളിൽ പ്രചാരണത്തിന് പോയ പ്രിയങ്ക ഗാന്ധി ഖൊരക്പൂർ, വാരാണസി എന്നിവടങ്ങളിൽ റോഡ് ഷോയിൽ പങ്കെടുത്തു. വാരണാസിയിൽ പ്രിയങ്ക ഗാന്ധിയും അഖിലേഷ് യാദവിന്റെ ഭാര്യ ഡിബിൽ യാദവ് ചേർന്ന് നടത്തിയ റോഡ് ഷോയിൽ വൻജനാവലി ആവേശം സൃഷ്ടിച്ചു. വാരാണസിയിൽ ഇന്ത്യയുടെ കൊടുങ്കാറ്റ് എന്നാണ് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles