Thursday, December 26, 2024

Top 5 This Week

Related Posts

കലാപങ്ങൾ സംഘടിപ്പിക്കുന്നതിനു ദൈവം ആരെയെങ്കിലും അയക്കുമോയെന്ന് മമത ബാനർജി ; ദിവ്യനായ മോദിക്ക് ഇന്ത്യൻ പൗരത്വത്തിനു അർഹതയുണ്ടോയെന്ന് ട്രോളി ശശി തരൂരും

‘കലാപങ്ങൾ സംഘടിപ്പിക്കാനോ, നുണകൾ പ്രചരിപ്പിക്കാനോ എൻ.ആർ.സിയുടെ പേരിൽ ആളുകളെ ജയിലിലടക്കാനോ ദൈവം ആരെയെങ്കിലും അയക്കുമോ’ മമത ബാനർജി ചോദിച്ചു. പ്രധാന മന്ത്രി മോദിയുടെ ജന്മം ജൈവികമല്ലെന്ന അദ്ദേഹത്തിന്റെ പരാമർശത്തെ പരിഹസിച്ചാണ് മമതയുടെ ചോദ്യം. അദ്ദേഹം ദൈവപുത്രനാണെന്നാണ് പറയുന്നത്. നമ്മളെപ്പോലെ അദ്ദേഹത്തിന് ജൈവീകമായ മാതാപിതാക്കൾ ഇല്ലെന്ന് അവകാശപ്പെടുന്നു. ദൈവമാണ് തന്നെ അയച്ചതെന്ന് അദ്ദേഹം പറയുന്നുണ്ട്. ‘കലാപങ്ങൾ സംഘടിപ്പിക്കാനോ നുണകൾ പ്രചരിപ്പിക്കാനോ എൻ.ആർ.സിയുടെ പേരിൽ ആളുകളെ ജയിലിലടക്കാനോ ദൈവം ആരെയെങ്കിലും അയക്കുമോ’ എന്ന് താൻ ചോദിക്കുകയാണ്’ എന്ന് മമത ബാനർജി. സൗത്ത് 24 പർഗാനാസ് ജില്ലയിലെ സുന്ദർബൻസ് മഥുരാപൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.

സി.എ.എയുടെ പേരിൽ ഗുണ്ടായിസം സ്‌പോൺസർ ചെയ്യാനോ, 100 ദിവസം തൊഴിലെടുത്തതിന്റെ ഫണ്ടും ഗ്രാമീണ വീടുകൾ നിർമ്മിക്കുന്നതും തടയാനോ ദൈവം തന്റെ ദൂതനെ അയക്കുമോ? ജനങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന വാഗ്ദാനത്തിൽ നിന്ന് ദൈവം പിന്മാറുമോ? ദൈവത്തിന് അത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയില്ല. ബി.ജെ.പി പരാജയ ഭീതിയിലാണ്. അവരുടെ നേതാക്കാൾ അർഥമില്ലാത്ത കാര്യങ്ങൾ പറഞ്ഞുനടക്കുകയാണ്’ -മമത ബാനർജി പറഞ്ഞു.

പ്രധാന മന്ത്രിയെ ട്രോളി ശശി തരൂർ

ദിവ്യനായ മോദിക്ക് ഇന്ത്യയിൽ പൗരത്വത്തിന് അർഹതയുണ്ടോയെന്നാണ് തരൂരിന്റെ ചോദ്യം. ഇല്ലെങ്കിൽ, അദ്ദേഹത്തിന് വോട്ടുചെയ്യാനോ തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ അവകാശമുണ്ടോയെന്നും അദ്ദേഹം പരിഹസിക്കുന്നു. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യം പരിശോധിക്കണമെന്നും ശശിത തരൂർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

തന്നെ പ്രസവിച്ചതല്ലെന്ന് പറയുന്ന വ്യക്തി ഏതെങ്കിലും ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കാൻ മെന്റലി ഫിറ്റാണോ എന്ന് പ്രമുഖ യുട്യൂബര് ധ്രുവ് റാഠി. മോദിക്കെതിരെ വസ്തുതകൾ നിരത്തി യ്്യൂടൂബ് വീഡിയോയിലൂടെ പ്രശ്‌സ്തനാണ് ധ്രുവ് റാഠി

മോദിയുടെ പ്രസ്താവനയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് ആദ്യം പരിഹസിച്ച് രംഗത്തുവന്നത്. . ഒരു സാധാരണക്കാരനാണ് ഇതൊക്കെ പറഞ്ഞതെങ്കിൽ ജനം അയാളെ മനോരോഗ വിദഗ്ധന്റെ അടുത്തുകൊണ്ടുപോയി ചികിത്സിപ്പിക്കുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ കമന്റ്
‘എന്റെ അമ്മ ജീവിച്ചിരുന്ന കാലം വരെ, ഞാൻ ജനിച്ചത് ജൈവീകമായിട്ടാണെന്നാണ് കരുതിയിരുന്നത്. അവരുടെ വിയോഗത്തിനു ശേഷം എന്റെ അനുഭവങ്ങൾ നോക്കുമ്പോൾ, ഞാൻ ദൈവത്താൽ അയച്ചതാണെന്ന് എനിക്ക് ബോധ്യമുണ്ട്. ഈ ശക്തി എന്റെ ശരീരത്തിൽ നിന്നല്ല. അത് എനിക്ക് ദൈവം തന്നതാണ്. അതുകൊണ്ടാണ് ദൈവം എനിക്ക് ഇത് ചെയ്യാനുള്ള കഴിവും ശക്തിയും ശുദ്ധഹൃദയവും പ്രചോദനവും നൽകിയത്. ഞാൻ ദൈവം അയച്ച ഒരു ഉപകരണമല്ലാതെ മറ്റൊന്നുമല്ല’ -മോദി ന്യൂസ് 18 ചാനൽ അഭിമുഖത്തിൽ പറഞ്ഞത്. പിന്നീട് എൻ.ഡി.ടി.വി അടക്കമുള്ള ചാനലിനോടും സമാന പരാമർശം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles