Home NEWS അവയവ കച്ചവട മാഫിയ : പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു

അവയവ കച്ചവട മാഫിയ : പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു

കൊച്ചി : അവയവ കച്ചവടത്തിന്റെ അന്വേഷണത്തിൽ കൂടുതൽ ഭീകരതതയാണ് പുറത്തുവരുന്നത്. അവയകച്ചവടത്തിനു പുറമെ ലൈംഗിക ചൂഷണവും നടന്നതായി പരാതി. വൃക്ക കച്ചവടം നടത്തിയ യുവതിയാണ് പീഡനത്തിന് ഇരയായത്. പണം നൽകാമെന്ന് പറഞ്ഞ് വിളിപ്പിച്ചായിരുന്നു പീഡിപ്പിച്ചതെന്നാണ് പരാതി. പനങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.

നെടുമ്പാശ്ശേരി അവയവക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെയാണ് ഇരയായ യുവതിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ഇതിനിടെ അവയവക്കടത്ത് കേസിൽ സാബിത് നാസറിനു പിന്നാലെ അറസ്റ്റിലായ പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാമിനെ ഇന്ന് അങ്കമാലി കോടതിയിൽ ഹാജരാക്കും. അവയവ കച്ചവടത്തിന്റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നത് സജിത്താണെന്നാണ് പൊലീസ് കരുതുന്നത്.
ഇയാളുടെ ബാങ്ക് രേഖകൾ പരിശോധിച്ചതിൽ നിരവധിതവണ സാബിത്ത് നാസറുമായി പണമിടപാട് നടത്തിയതായി കണ്ടെത്തി. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.


സംഭവം അന്വേഷിക്കാൻ ആലുവ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ പത്തംഗ സംഘത്തെ രൂപവത്കരിച്ചിരുന്നു. കേസിൽ പിടിയിലായ പ്രതി സബിത്ത് നാസറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹൈദരാബാദിലേക്ക് ഉൾപ്പെടെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

സാബിത് നാസർ പിടിയിലായതോടെ വൻ അവയവ കച്ചവട മാഫിയയെ കുറിച്ചുളള സൂചനനയാണ് പുറത്തുവരുന്നത്. കേരളം, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും അവയവദാനത്തിനായി ആളുകളെ കൊണ്ടുപോയതെന്നാണ് വിവരം. നേരത്തെ ഇറാനിലെ മലയാളിയായ മധു എന്നയാളെക്കുറിച്ച് സബിത്ത് പോലീസിനോട്്് വെളിപ്പെടുത്തിയിന്നു. വരും ദിവസങ്ങൾ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന വിവരം.

സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന യുവാക്കളെയാണ് അവയവക്കടത്ത് സംഘം ഇരയാക്കിയത്. ഇവർക്ക് പണം വാഗ്ദാനം ചെയ്ത് ഇറാനിലേക്ക് കൊണ്ടുപോകും. ഇവിടെ ആദ്യം ഫ്ളാറ്റിൽ താമസിപ്പിക്കും. ശസ്ത്രക്രിയക്കുള്ള തീയതി തീരുമാനിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റും. ഏതാനും ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം പിന്നീട് ഫ്ളാറ്റിൽ 20 ദിവസം കൂടി താമസിപ്പിച്ച ശേഷമാണ് ഇരകളെ വിട്ടയക്കുക.
സംഘം വൻ തുകയാണ് അവയവ കൈമാറ്റത്തിലൂടെ കൈക്കലാക്കിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here