Friday, November 1, 2024

Top 5 This Week

Related Posts

United Nations court order :റഫ ആക്രമണം നിർത്തി ഉടൻ പിന്മാറണമെന്ന് ഇസ്രയേലിനോട് അന്താരാഷ്ട്ര കോടതി

റഫ ആക്രമണം ഉടൻ അവസാനിപ്പിച്ച് അവിടെ നിന്ന് ഇസ്രയേൽ പിന്മാറണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടു.ഗസ്സയിലെ ഇസ്രായേൽ അധിനിവേശം തടയണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക നൽകിയ ഹരജിയിലാണ് ഇസ്രയേലിനെ ഞെട്ടിച്ച് വിധി. ഉത്തരവ് പാലിക്കുകയെന്നത് നിയമപരമായി ഇസ്രയേലിനു ബാധകമാണെങ്കിലും വിധി നടപ്പിലാക്കുന്നതിനു അന്താരാഷ്ട്ര കോടതിക്ക്് സ്വന്തം സംവിധാനമില്ല. എന്നാലും ഫലസ്തീൻ ആക്രമണത്തിൽ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുന്ന ഇസ്രയേലിനു വലിയ തിരിച്ചടിയാണ് വിധി.മാത്രമല്ല, കോടതി വിധി നടപ്പിലാക്കുന്നതിനുളള മാർഗങ്ങൾ തേടാൻ ഐക്യരാഷ്ട്ര സഭയും നിർബന്ധിതമാകും

രണ്ട് ആഴ്ചക്കിടെ എട്ട് ലക്ഷത്തിലേറെ ഫലസ്തീനികൾ അഭയാർത്ഥികളായി മാറി. റഫ ആക്രമണം ഫലസ്തീനികളുടെ സ്ഥിതി കൂടുതൽ പരിതാപകരമാക്കി. സിവിലിയൻ കൂട്ടക്കുരുതിക്ക് ആക്കം കൂട്ടുകയാണ്. യു.എൻ വംശഹത്യാ ചട്ടപ്രകാരം റഫ ആക്രമണം പൂർണ തകർച്ചയിലേക്കാവും കാര്യങ്ങൾ എത്തിക്കുക. ഗസ്സയിലെ ദുരന്തപൂർണ്ണമായ അവസ്ഥ മുൻനിർത്തി നേരത്തെ പുറപ്പെടുവിച്ച കോടതി ഉത്തരവ് ഇസ്രായേൽ നടപ്പാക്കണമെന്ന് വിധി വായിച്ചുകൊണ്ട് ബോഡിയുടെ പ്രസിഡന്റ് നവാഫ് സലാം പറഞ്ഞു.

തെക്കൻ ഗാസയിലെ റഫയിലെ ആക്രമണം ഉടൻ അവസാനിപ്പിക്കണം. യു്ദ്ധം കുറ്റം അന്വേഷണങ്ങൾ നടത്താൻ അന്താരാഷ്ട്ര അന്വേഷകരെ എൻക്ലേവിൽ പ്രവേശിക്കാൻ അനുവദിക്കണം. അടിസ്ഥാന സേവനങ്ങൾക്കും മാനുഷിക സഹായത്തിനും തടസ്സമില്ലാതെ റഫ ക്രോസിംഗ് തുറക്കണം, നടപടികളുടെ പുരോഗതിയെക്കുറിച്ച് ഒരു മാസത്തിനകം കോടതിയിൽ റിപ്പോർട്ട് ചെയ്യണം ഇതാണ് ഉത്തരവിലെ പ്രധാന സംഗതി. 15 ജഡ്ജിമാരിൽ 13 പേരും വിദിയെ അനുകൂലിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കോടതി വിധി ചർച്ച ചെയ്യാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രത്യേക യോഗം വിളിച്ചു. കോടതി വിധി ഗസ്സ യുദ്ധത്തിൽ നിന്ന് തങ്ങളെ പിന്തിരിപ്പിക്കില്ലെന്ന് നേരത്തേ അദ്ദേഹം പറഞ്ഞിരുന്നു

അന്താരാഷ്ട്ര നീതിന്യായ കോടതിയ മാർച്ചിൽ ഉത്തരവിട്ട താൽക്കാലിക നടപടികൾ ഉപരോധിച്ച ഫലസ്തീൻ എൻക്ലേവിലെ സ്ഥിതിഗതികൾ പൂർണ്ണമായി അഭിസംബോധന ചെയ്യുന്നില്ലെന്നും പുതിയ ഉത്തരവിൽ അത് പാലിച്ചിട്ടുണ്ടെന്നും സലാം പറഞ്ഞു.
പലായനം ചെയ്യപ്പെട്ടവർക്ക് സുരക്ഷിതത്വവും മാനുഷികമായ പ്രവേശനവും നൽകിയിട്ടുണ്ടെന്ന ഇസ്രായേലിന്റെ വാക്ക് താൻ വിശ്വസിക്കുന്നില്ലെന്നും ്അദ്ദേഹം പറഞ്ഞു. അതിന് തെളിവില്ല.
‘അതുകൊണ്ടാണ് റഫയിലെ ആക്രമണവും സൈനിക നടപടിയും ഇസ്രായേൽ ഉടൻ അവസാനിപ്പിക്കണമെന്നും അവിടെ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്നും കോടതി ഇപ്പോൾ ശക്തമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മാനുഷിക സഹായം ലഭിക്കുന്നതിന് അതിർത്തി ക്രോസിംഗുകളിൽ എത്രയും വേഗം തുറക്കണെന്നും വിധിയിൽ പറയുന്നു.

സാധ്യമായ യുദ്ധക്കുറ്റങ്ങളുടെ ഒരു തെളിവും മേഖലയിൽ നിന്ന് അപ്രത്യക്ഷമാകുന്നില്ലെന്ന് ഉറപ്പാക്കാൻ യുഎന്നിൽ നിന്നുള്ള നിരീക്ഷകർക്ക് എത്രയും വേഗം പ്രവേശനം ലഭിക്കേണ്ടതുണ്ടെന്നും ജഡ്ജി പറഞ്ഞു.
ഐസിജെ വിധിയെ ഹമാസ് സ്വാഗതം ചെയ്യുകയും തീരുമാനം നടപ്പാക്കാൻ ഇസ്രായേലിനെ സമ്മർദ്ദത്തിലാക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles