കനി കൃസൃതിയുടെ ധീരതയെ വാഴ്ത്തി സാമൂഹ്യ മാധ്യമങ്ങളിൽ അഭിനന്ദനം
പ്രശസ്തമായ കാൻ ചലചിത്രോത്സവത്തിൽ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഫലസ്തീന് ഐക്യദാർഢ്യവുമായി മലയാളി സിനിമ താരം കനി കുസൃതി. പാതിമുറിച്ച തണ്ണിമത്തന്റെ ആകൃതിയിലുള്ള വാനിറ്റി ബാഗുമായാണ് കനി റെഡ് കാർപ്പറ്റിൽ പ്രത്യക്ഷപ്പെട്ടത്. പച്ചയും ചെമപ്പും കറുപ്പും വെളുപ്പും നിറം ചേർ്ന്ന ഫലസ്തീൻ പതാകയുടെ പ്രതീകാത്മക രൂപമാണ് മുറിച്ച തണ്ണി മത്തൻ.
കനി കൃസൃതി ്പ്രധാന കഥാപാത്രമായെത്തുന്ന ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമയുടെ പ്രദർശനത്തിന്റെ ഭാഗമായാണ് കനി ഫ്രാൻസിലെ കാനിലെത്തിയത്. 30 വർഷത്തിനുശേഷം കാൻ ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സിനിമയെന്ന പ്രത്യേകത ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റി’നുണ്ട്. ‘പാം ദിയോർ’ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിൽ കനിക്കൊപ്പം ദിവ്യപ്രഭയും പ്രധാന വേഷത്തിലെത്തുന്നു.
ചിത്രത്തിന്റെ പ്രദർശന വേളയിൽ പലസ്തീനിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് തന്റെ തണ്ണിമത്തൻ മാതൃകയിലുള്ള ബാഗുമായി കനി പോസ് ചെയ്യുകയായിരുന്നു. ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ ഒപ്പമുണ്ടായിരുന്നു സംഭവം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും വാർത്താ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും വന്നതോടെ കനി കൃസൃതിക്ക് അഭിനന്ദനം പ്രവാഹമാണ്. നടി.മോഡൽ, നാടക കലാകാരി എന്നീ നിലകളിൽ എല്ലാം പ്രശ്‌സ്തമായ കനി തിരുവന്തരത്താണ് ജനിച്ചത്.
2020 ൽ ബിരിയാണ് എന്ന ചിത്രത്തിലെ ഖദീജയായി അഭിനയിച്ചതിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേിയ കനി
കേരള കഫേ, കോക്ക്ടെയിൽ, ദി ഇന്ത്യൻ ടെമ്പസ്റ്റ്’ ഈശ്വരൻ സാക്ഷിയായി, ശിക്കാർ ഒരു ഇന്ത്യൻ പ്രണയകഥ, പട തുടങ്ങിയ സിനിമകളിൽ ശ്രദ്ദേയമായ വേഷങ്ങൾ ചെയ്തി്ട്ടുണ്ട്്. പേരിന്റെ അവസാനം ജാതി ശ്രേണി അടയാളം ഒഴിവാക്കുന്നതിനാണ് മാതാപിതാക്കൾ വികൃതി എന്ന അർഥം വരുന്ന കൃസൃതി എന്ന് പേര് മാറ്റം നടത്തിയത്.
ഫലസ്തീൻ യുദ്ധത്തിൽ ഇസ്രയേലിനു സൈനിക സഹായം നൽകുകയും പിന്തുണക്കുകയും ചെയ്യുന്ന ഫ്രാൻസിലെ തെക്കുകിഴക്കൻ തീര നഗരത്തിൽ കനി പിടിച്ച തണ്ണിമത്തൻ ബാഗ് കേരളത്തിന്റെ പാരമ്പര്യം വാനോളം ഉയർത്തുന്നതാണ്.
ലോകം സൗകര്യപൂർവ്വം മറക്കാൻ തുടങ്ങുന്ന സത്യത്തിന്റെ ഈ കനിയെ കൈവിട്ടുകളയാതെ കൈയിൽ കരുതിയ കുസൃതിക്ക് നന്ദി