കണ്ണീരടക്കാനാവാതെ ഇറാൻ ജനത
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി, (63), വിദേശകാര്യമന്ത്രി അമിറാബ്ദൊല്ലാഹിയാനും (60 ) ഓർമയായി. ഇരുവരുടെയും മൃതദേഹം ജനലക്ഷങ്ങളുടെ സാന്നിദ്ധ്യത്തിൽ
ഖബറടക്കി. ആദ്യം ബറടക്കിയത്അമിറാബ്ദൊല്ലാഹിയാനെയാണ്. ടെഹ്റാന്റെ തെക്ക് ഷഹർ-റേ പട്ടണത്തിലെ അബ്ദുൽ അസിം അൽ ഹുസ്സൈനി മസ്ജിദിൽ നടന്ന ചടങ്ങിൽ ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബറും, ആക്ടിംഗ് വിദേശകാര്യ മന്ത്രി അലി ബഗേരി വിദേശ നയതന്ത്ര പ്രതിനിധികളും അടക്കം വൻജനാവലി സംബന്ധിച്ചു.
അമീർ-അബ്ദുള്ളാഹിയാന്റെ നഷ്ടം തീർച്ചയായും ഇറാന്റെ നയതന്ത്ര സംവിധാനത്തിന് ഒരു നഷ്ടമാണ്, എന്നാൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ മുന്നോട്ടുള്ള നീക്കത്തിലും, രാജ്യങ്ങളുമായും അന്താരാഷ്ട്ര സമൂഹവുമായും സർക്കാരിന്റെ ക്രിയാത്മക ഇടപെടലുകളിലും സഹകരണത്തിലും തീർച്ചയായും തടസ്സമുണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി വ്യക്തമാക്കി.
രാജ്യത്തെ രണ്ടാമത്തെ വലിയ നഗരവും ഷിയാ പുണ്യ കേന്ദ്രവുമായ മഷ്ഹദിലെ ഇമാം റെസ വിശുദ്ധ മസ്ജിദിലാണ് പ്രസിഡന്റ് ഇബ്രാഹിം റഈസിയെ ഖബറടക്കിയത്. എട്ടാമത്തെ ഷിയ ഇമാമായ ഇമാം റെസയുടെ നാമധേയത്തിലുള്ളതാണ് മസ്ജിദ്,
ബുധനാഴ്ച ടെഹറാനിൽ ദശലക്ഷങ്ങൾ സംബന്ധിച്ച്് വിലാപ യാത്രയും അനുശോചന സമ്മേളവും ശേഷം ഇറാൻ സമയം വ്യാഴാഴ്ച ഉച്ചയോടെയാണ് റഈസിയുടെ മൃതദേഹം മഷ്ഹദിലെ ഹാഷിമി നെജാദ് വിമാനത്താവളത്തിൽ എത്തിച്ചത്. തുടർന്ന് വിലാപ യാത്രയായി പള്ളിയിലേക്ക് കൊണ്ടുപോയി. മഷ്ഹദ് നഗരത്തിലും മസ്ജിദിലും റഈസിക്ക് അന്തിമ വിട നല്കാൻ വൻ സഞ്ചയമാണ് ഒത്തുകൂടിയത്.
ഇറാഖ്, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, തുർക്കി, തുർക്ക്‌മെനിസ്ഥാൻ, സൗദി അറേബ്യ, തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും സംസ്‌കാര ചടങ്ങിലെത്തിയിരുന്നു. മെയ് 19 നാണ് കിഴക്കൻ അസർബൈജാനിലുണ്ടായ ദാരുണമായ ഹെലികോപ്റ്റർ അപകടത്തിൽ പ്രസിഡന്റ് ഇബ്രാഹിം റഈസിയും വിദേശകാര്യമന്ത്രിയും സഹയാത്രികരായ ആറ് പേരും കൊല്ലപ്പെട്ടത്.