Thursday, January 9, 2025

Top 5 This Week

Related Posts

സിപിഎം- കെ. സുധാകരൻ പോരിൽ എന്നും ചർച്ചയായ കേസിൽ കെ. സുധാകരനെ കുറ്റമുക്തനാക്കി ഹൈക്കോടതി.

സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന കെ സുധാകാരന്റെ ഹർജിയിലാണ് കോടതിവിധി. കേസിൽ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ ചുമത്തിയിരുന്നത്.

1995 ഏപ്രിൽ 12ന് ചണ്ഡിഗഢിൽനിന്ന് പാർട്ടി കോൺഗ്രസ് കഴിഞ്ഞു മടങ്ങുന്നതിനിടെ ട്രെയ്നിൽവച്ച് ഇ.പി ജയരാജനെ വധിക്കാൻ ശ്രമിച്ചുവെന്നതാണ് കേസ്്. കേസിൽ ഒന്നുംരണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെയും കേസിൽ നിന്ന് കുറ്റമുക്തമാക്കണമെന്ന് കെ.സുധാകരൻ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചത്. എന്നാൽ, സുധാകരനെതിരെ ഗൂഡാലോചനക്ക് തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹർജി വിചാരണ കോടതി തള്ളി. തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തന്നെ നിരന്തരം കുറ്റവാളിയായി ചി്ര്രതീകരിക്കുന്ന സിപിഎം അജണ്ട ഇതോടെ പൊളിഞ്ഞുവെന്നാണ് സുധാകരൻ കോടതി വിധിയിൽ പ്രതികരിച്ചത്. ഹൈക്കോടതി കുറ്റവിമുക്തനാക്കിയാലും സുധാകരൻ കുറ്റവാളി അല്ലാതാകുന്നില്ലെന്ന് ജയരാജൻ പറഞ്ഞു
ഈ സംഭവത്തിൽ കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയതും ആസൂത്രണം ചെയ്തതും പ്രതികളെ തോക്ക് കൊടുത്ത് അയച്ചതുമെല്ലാം സുധാകരനാണ്. ഈ വിധിയുടെ പേരിൽ മാത്രം ഇല്ലാതാകുന്നതല്ലെന്ന് ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles