Sunday, January 5, 2025

Top 5 This Week

Related Posts

ഉത്തർപ്രദേശിൽ ബിജെപിക്ക് ഇക്കുറി ഒറ്റ സീറ്റ് മാത്രമെന്ന് അഖിലേഷ് യാദവ്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപിക്ക് ഇക്കുറി ഒറ്റ സീറ്റ് മാത്രമേ ലഭിക്കൂവെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. വാരണാസിയല്ലാതെ മറ്റൊരു സീറ്റിലും അവർ വിജയിക്കില്ല. ലാൽഗഞ്ച് എസ്.പി സ്ഥാനാർഥി ദരോഗ പ്രസാദ് സരോജിന്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്.

ഇത്തവണ ബിജെപി എന്ത് തന്ത്രം പയറ്റിയാലും അവരെ തുടച്ചുനീക്കാൻ യു.പിയിലെ ജനങ്ങൾ മനസുവച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ ‘ക്യോട്ടോ’ യിൽ മാത്രമായിരിക്കും വിജയം. ജപ്പാനിലെ ‘ക്യോട്ടോ’ പോലെ വാരണാസിയെ വിനോദസഞ്ചാരത്തിന് പേരുകേട്ട നഗരമാക്കുമെന്ന് പ്രധാനമന്ത്രി മോദിയുടെ വാഗ്ദാനത്തെ പരഹസിച്ചാണ് ക്യോട്ടോ .എന്ന് വിശേഷിപ്പിച്ചത്്. ‘ഇപ്പോൾ വരുന്ന കണക്കുകളിലും വിവരങ്ങളിലും ബിജെപി ഒരു സീറ്റിൽ മാത്രമാണ് മത്സരിക്കുന്നത്, അതായത് ക്യോട്ടോ. ബാക്കി എല്ലാ സീറ്റുകളിലും ബിജെപി തോൽക്കും’ എന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്. കോവിഡ് വാക്‌സിനിലെ ചതിയെപ്പറ്റിയും യാദവ് ഓർമിച്ചു”വാക്സിൻ ജനങ്ങളുടെ ജീവന് ഭീഷണിയാണ്. നമുക്ക് വാക്‌സിൻ നൽകിയ കമ്പനികളിൽ നിന്ന് ബിജെപി കോടിക്കണക്കിന് രൂപയാണ് കൈപ്പറ്റിയത്’

. ”തെരഞ്ഞെടുപ്പ് തുടങ്ങിയപ്പോൾ ‘ഇക്കുറി 400 സീറ്റ്’ എന്നതായിരുന്നു ബിജെപിയുടെ മുദ്രാവാക്യം. ഇപ്പോൾ ജനങ്ങൾ ‘400 സീറ്റിൽ തോൽവി’ എന്നാണ് അവരോട് പറയുന്നത്. ബിജെപിക്ക് 140 സീറ്റ് പോലും ലഭിക്കില്ലെന്ന് ഇന്ത്യയിലെ 140 കോടി ജനങ്ങൾ ഉറപ്പുവരുത്തും”. അഖിലേഷ് യാദവ്്് അഭിപ്രായപ്പെട്ടു.

”നിങ്ങൾ ബിജെപി നേതാക്കളുടെ പ്രസംഗങ്ങൾ കേട്ടിരിക്കണം. പഴയ കഥ തന്നെയാണ് അവർ പറയുന്നത്. ആരും അവരെ ശ്രദ്ധിക്കാൻ ആഗ്രഹിക്കുന്നില്ല. പിന്നാക്ക- ദലിത്- ന്യൂനപക്ഷ കുടുംബങ്ങൾ എൻഡിഎയെ പരാജയപ്പെടുത്തും”- അഖിലേഷ് പറഞ്ഞു. ബിജെപി കള്ളം പറയുകയാണെന്നും അവരുടെ എല്ലാ വാഗ്ദാനങ്ങളും പാഴ്വാക്കുകളാണെന്നും അഖിലേഷ് ആരോപിച്ചു.

ഇതിനിടെ യോഗത്തിൽ തിരക്ക് നിയന്ത്രണാതീതമായതോടൈ പോലീസ് ലാത്തിചാർജ് നടത്തി. ബാരിക്കേഡുകൾ മറികടന്ന് നിരവധി പാർട്ടി പ്രവർത്തകർ അഖിലേഷിന്റെ അരികിലേക്ക് അടുത്തതാണ് പ്രശ്‌നമായത്. കഴിഞ്ഞ ദിവസം പ്രയാഗ്രാജിൽ സമാനമായ സംഭവം ഉണ്ടായതോടെ രാഹുൽ ഗാന്ധിക്കും അഖിലേഷ് യാദവിനും വേദി വിട്ട് പോകേണ്ടിവന്നത് വാർത്തയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles