മുവാറ്റുപുഴ : വന വിസ്മയ കാഴ്ചകളിലൂടെ കാട് അറിയാനും പുഴ അറിയാനുമായി പ്രമുഖ പരിസ്ഥിതി സംഘടനയായ ഗ്രീൻപീപ്പിൾ മീരാസ് ഡിജിറ്റൽ ലൈബ്രറിയുമൊത്ത് സംഘടിപ്പിച്ച വനജീവന യാത്ര ക്യാമ്പ് അംഗങ്ങൾക്ക് നവ്യാനുഭവമായി.ആദിവാസി മേഖലയിലെ സന്നദ്ധ പ്രവർത്തനവും ജല യാത്രയും സാഹസിക വന യാത്രകളും ഒരുമിച്ചു ചേർന്ന ക്യാമ്പിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പതോളം പേർ പങ്കെടുത്തു.
ക്യാമ്പ് യാത്രാ സംഘത്തിനുള്ള ഫ്ലാഗ് ഓഫ് നഗരസഭാ പിതാവ് പി. പി എൽദോസ് മൂവാറ്റുപുഴയിൽ നിർവഹിച്ചു. അസീസ് കുന്നപ്പള്ളി മോഹൻദാസ് സൂര്യനാരായണൻ കൗൺസിലർ രാകേഷ് തുടങ്ങിയവർ സംസാരിച്ചു.
ഇടുക്കി പൈനാവ് കുയിലിമലയിൽ ഇടുക്കി ഡാം നിർമാണ സ്ഥലം കണ്ടെത്തിയ ആദിവാസി മൂപ്പൻ കൊലുമ്പൻ സ്മാരകത്തിൽ, ഇടുക്കി ഫ്ലയിംഗ് സ്ക്വാഡ് ഡി എഫ് ഓ ഷാൻട്രി ടോം ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. മൂന്നു ദിവസം നീണ്ടുനിന്ന ക്യാമ്പിൻ്റെ ഔപചാരിക സമാപനം ക്യാമ്പ് മാമലക്കണ്ടത്ത് നടന്ന ചടങ്ങിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് അംഗം സൽമ പരീത് ഉദ്ഘാടനം ചെയ്തു. സച്ചിൻ സി ജമാൽ അനൂപ് പി ബി, അനു പോൾ, ഷാജി ഫ്ലോട്ടില, പി ജി ദാസ്, ഷാലിക്കർ, ജലീൽ വാലി, ഷേക്ക് മൊഡിയുദ്ദീൻ, ജയിംസ് , അഫ്സൽ താഴത്തേക്കുടി, മുജീബ് അന്ത്രു, ഷമീർ പെരുമറ്റം, അൻസിൽ ചെമ്മായം തുടങ്ങിയവർ സംസാരിച്ചു അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതിരുന്ന ചാമപ്പാറ ട്രൈബൽ അംഗൻവാടിയുടെ നവീകരണത്തിനും വൈദ്യുതീകരണത്തിനും ആവശ്യമായ സാമഗ്രികളുടെ വിതരണവും നടന്നു.