Friday, November 1, 2024

Top 5 This Week

Related Posts

ഹെലികോപ്റ്റർ അപകടം : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ടു

വിവിധ ഇറാൻ മാധ്യമങ്ങളും മരണം സ്ഥിരീകരിച്ചു

ഹെലികോപ്റ്റർ അപകടം ഇറാൻ പ്രസിഡന്റ്് ഇബ്രാഹിം റെയ്‌സിയും, വിദേശകാര്യവകുപ്പ് മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയനും കൊല്ലപ്പെട്ടതായി അർധ ഔദ്യോഗിക വാർത്ത എജൻസിയായ മെഹർ വാർത്താ ഏജൻസി അറിയിച്ചു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മുഴുവൻ യാത്രക്കാരും വീരമൃത്യു വരിച്ചതായാണ് അറിയിപ്പ്്്. അപകടം സംഭവിച്ച ഞായറാഴ്്ച വൈകി് ആരംഭിച്ച നീണ്ട തിരച്ചിലിനുശേഷം, പ്രസിഡന്റ് റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തിയതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി (ഐആർസിഎസ്) തലവൻ പിർ ഹുസൈൻ കോളിവാൻഡ് തിങ്കളാഴ്ച പുലർച്ചെ പറഞ്ഞിരുന്നു. ഹെലി കോപ്റ്ററിൽ ഉണ്ടായിരുന്നവർ ആരും രക്ഷപ്പെട്ടതായി സൂചനയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

തകർന്ന ഹെലികോപ്റ്ററിന്റെ സ്ഥലം കണ്ടെത്തിയതിന് ശേഷം അതിജീവിച്ചവരുടെ ഒരു തുമ്പും കണ്ടിട്ടില്ല,” തിങ്കളാഴ്ച പുലർച്ചെ അർദ്ധ ഔദ്യോഗിക തസ്നിം വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പിർ-ഹുസൈൻ കോളിവാൻഡ് പറഞ്ഞു
എന്നാൽ മരണം സംബന്ധിച്ച് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഹെലികോപ്റ്റർ പൂർണമായും തകന്നു കത്തിയെന്നാണ് പരിശോധനയിൽ വ്യക്തമായിരിക്കുന്നത്.് ഇറാൻ റെഡ്‌ക്രോസ് സംഘം, സൈന്യം, തുർക്കി, റഷ്യ എന്നിവടങ്ങളിൽ നി്ന്നുളള രക്ഷാ സംഘവും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles