Wednesday, December 25, 2024

Top 5 This Week

Related Posts

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ ഹാർഡ് ലാൻഡിംഗ് നടത്തിയെന്നാണ് വിവരം.

അപകടസ്ഥലത്തേക്ക് എത്തിച്ചേരാൻ രക്ഷാ സംഘത്തിനു ഇതുവരെ സാധിച്ചിട്ടില്ല

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്ക് സമീപം ഇറാൻ നഗരമായ ജോൽഫക്കു സമീപം ദിസ്മാർ വനത്തിലാണു സംഭവം . മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ ഹാർഡ് ലാൻഡിംഗ് നടത്തിയെന്നാണ് വിവരം. ഇറാൻ പ്രസിഡന്റിനു പുറമേ വിദേശകാകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദല്ലാഹിയനും, കിഴക്കൻ അസർബൈജാൻ ഗവർണർ മാലെക് റഹ്‌മതി, പ്രവിശ്യയിലെ ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തൊള്ള മുഹമ്മദ് അലി അലെ-ഹാഷെം എന്നിവർ റൈസിയുടെ അതേ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വനവും പർവതവും നിറഞ്ഞ ദുഷ്‌കരമായ മേഖലയിലാണ് സംഭവമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതേ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു.കനത്ത മൂടൽമഞ്ഞ് ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു, ഹെലികോപ്റ്റർ ഇപ്പോഴും കാണാനില്ല. ഇറാന്റെ ഫാർസ് ന്യൂസ് ഏജൻസി ഇറാനികളോട് പ്രസിഡന്റ് റൈസിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്യുന്നു.
മൂന്ന് ഹെലികോപ്റ്ററുകൾ ഉണ്ടായിരുന്നു, അതിൽ രണ്ടെണ്ണത്തിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും ആയിരുന്നു, അവർ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിയതായി ഇറാൻ സ്റ്റേറ്റ് മീഡിയ ഇർന റിപ്പോർട്ട് ചെയ്തു. അസർബൈജാനും ഇറാനും ചേർന്ന് അരാസ് നദിയിൽ നിർമിച്ച മൂന്നാമത്തെ അണക്കെട്ടിന്റെ ഉദ്ഘാടത്തിനാണ് ഇറാൻ പ്രസിഡന്റ് അസർ ബൈജാനിലേക്ക് പോയത്.

ചിത്രം കടപ്പാട് : IRNA

പ്രദേശത്ത് ‘ശബ്ദങ്ങൾ’ കേട്ടതായി പ്രദേശവാസികൾ പറഞ്ഞതായി ഇർന വെളിപ്പെടുത്തി. ഡ്രോളുകളും പരിശീലനം സി്ദ്ധിച്ച നായ്ക്കലും അടക്കം വൻ ര്കഷാ പ്രവർത്തിനത്തിനു നീക്കം ആരംഭിച്ചു. സാങ്കേതിക വിദഗ്ധരും ഡോക്ടർമാരും അടങ്ങുന്ന എമർജൻസി മെഡിക്കൽ ടീമിനെ സ്ഥലത്തേക്ക് വിന്യസിച്ചു. നിരവധി ആംബുലൻസുകൾ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. സൈന്യത്തിന്റെ പ്രത്യേക കമാന്റോ സംഘവും പുറപ്പെട്ടതായി ഇർന റിപ്പോർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles