കോൺഗ്രസ് ഹിന്ദുവിരുദ്ധമാണെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി നേതാക്കളുടെയും ആരോപണങ്ങളെ ചോദ്യം ചെയ്ത്് പ്രിയങ്ക ഗാന്ധി. 1948ൽ നാഥുറാം ഗോഡ്സെയുടെ വെടിയേറ്റ് മരിച്ച മഹാത്മാഗാന്ധിയുടെ അവസാന വാക്കുകൾ ‘ഹേ റാം’ എന്നായിരുന്നെന്നും ആ കോൺഗ്രസ് എങ്ങനെ ഹിന്ദു വിരുദ്ധമാകുമെന്നും പ്രിയങ്ക ചോദിച്ചു. ഇന്ത്യാ ടുഡേയുടെ കൺസൾട്ടിംഗ് എഡിറ്റർ രാജ്ദീപ് സർദേശായിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കോൺഗ്രസ് ജനറൽ സെക്രട്ടറിയുടെ പ്രതികരണം.
‘ബി.ജെ.പി. അധികാരത്തിൽ വന്നതിന് ശേഷം ഞങ്ങൾ ഹിന്ദു വിരുദ്ധ പാർട്ടിയായി മുദ്രകുത്തപ്പെട്ടു. ആരാണ് ഞങ്ങളുടെ പാർട്ടിയുടെ ഏറ്റവും വലിയ നേതാവ്? മഹാത്മാഗാന്ധി. സ്വാതന്ത്ര്യസമരം അദ്ദേഹത്തിന്റെ ‘സത്യം’, ‘അഹിംസ’ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ‘സത്യമേവ ജയതേ’ (സത്യം മാത്രം ജയിക്കുന്നു) എന്ന സമീപനത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു സ്വാതന്ത്ര്യസമരം. പ്രിയങ്ക ഗാന്ധി പറഞ്ഞു. സ്വാതന്ത്ര്യ സമര കാലത്ത് രാഷ്ട്രത്തിന് വേണ്ടി ത്യാഗം സഹിച്ച മഹാത്മാഗാന്ധിയെ മൂന്ന് വെടിയുണ്ടകൾ ഏൽപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ അവസാന വാക്കുകൾ ‘ഹേ റാം’ എന്നായിരുന്നു.
രാജ്യത്തുടനീളം പാർട്ടിക്ക് വേണ്ടിയുള്ള പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതിനാനാലാണ് താൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതെന്നും, ഞാനും രാഹുൽ ഗാന്ധിയും തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞു.
‘ഞാൻ കഴിഞ്ഞ 15 ദിവസമായി റായ്ബറേലിയിൽ പ്രചാരണം നടത്തുന്നു. ഗാന്ധി കുടുംബത്തിന് റായ്ബറേലിയുമായി പഴയ ബന്ധമുണ്ട് . അതിനാൽ, ഞങ്ങൾ ഇവിടെ വന്ന് അവരെ സന്ദർശിച്ച് അവരുമായി ഇടപഴകുമെന്ന് ആളുകൾ പ്രതീക്ഷിക്കുന്നു. റിമോട്ട് കൺട്രോൾ വഴി ഇവിടെ വോട്ടെടുപ്പ് ജയിക്കാനാവില്ല.’ പ്രിയങ്ക ഗാന്ധി പറഞ്ഞു.
ു.
ഞങ്ങൾ രണ്ടുപേരും മത്സരിച്ചിരുന്നെങ്കിൽ, രണ്ടുപേർക്കും 15 ദിവസം സ്വന്തം മണ്ഡലത്തിൽ തങ്ങേണ്ടി വരുമായിരുന്നു. അതിനാൽ, രാജ്യം മുഴുവൻ പ്രചാരണം നടത്തുന്നതാണ് ഉചിതമെന്ന് ഞങ്ങൾ കരുതി,’ കോൺഗ്രസ് ജനറൽ സെക്രട്ടറി പറഞ്ഞു.
ഞാൻ ഒരിക്കലും ഒരു പാർലമെന്റേറിയനാകുമെന്നോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചോ ചിന്തിച്ചിട്ടില്ല. പാർട്ടി തരുന്ന ഏത് റോളിലും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. താൻ തെരഞ്ഞെടുപ്പിൽ പോരാടണമെന്ന് ആളുകൾക്ക് തോന്നുന്നുവെങ്കിൽ, ഞാൻ മത്സരിക്കും,’
തോൽക്കുമെന്ന ഭയം മൂലമാണ് പ്രിയങ്ക തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതെന്ന ബിജെപിയുടെ ആരോപണത്തിൽ, ബിജെപിയുടെ തന്ത്രത്തിനനുസരിച്ചല്ല പാർട്ടി പ്രവർത്തിക്കുന്നതെന്നായിരുന്നു പ്രിയങ്കയുടെ മറുപടി
എന്തുകൊണ്ടാണ് മോദി ഗുജറാത്തിലെ വഡോദരയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതെന്നും അവർ ചോദിച്ചു. ‘പ്രധാനമന്ത്രി മോദിക്ക് ഭയമാണോ? എന്തുകൊണ്ടാണ് അദ്ദേഹം 2014 ന് ശേഷം വഡോദരയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തത്? അദ്ദേഹം ഗുജറാത്തിൽ നിന്ന് ഓടിപ്പോയിട്ടുണ്ടോ?’ പ്രിയങ്ക ചോദിക്കുന്നു.