Home NEWS KERALA ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് നടുറോഡിലിട്ടു കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡിൽ വലിയവെളി അമ്പിളിയാണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം. അമ്പിളിയെ കൊലപ്പെടുത്തിയ ശേഷം രാജേഷ് ഓടി രക്ഷപ്പെട്ടു. കുടുംബ വഴക്കാണ് ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ചേർത്തല കെവിഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. തിരുനല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്നു അമ്പിളി. ജലഗതാഗത വകുപ്പ് ജീവനക്കാരനാണ് പ്രതിയായ രാജേഷ്. ഇവർക്ക് രണ്ടു മക്കളുണ്ട്്്. രാജലക്ഷ്മി, രാഹുൽ

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here