Wednesday, December 25, 2024

Top 5 This Week

Related Posts

തെങ്കാശി പഴയ കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം ; പ്ലസ് വൺ വിദ്യാർഥിയെ കാണാതായി

തമിഴ്‌നാട്ടിലെ തെങ്കാശി പഴയ കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം. ശക്തമായ ഒഴുക്കിൽപെട്ടു പ്ലസ്ടു വിദ്യാർഥിയെ കാണാതായി. തിരുനെൽവേലി പാളയംകോട്ട സ്വദേശി അശ്വിനെ ആണ് കാണാതായത്. വീട്ടുകാരോടൊപ്പം എത്തിയ അശ്വിന് ഒഴുക്കിൽപ്പെടുകയായിരുന്നു.

പശ്ചിമഘട്ട മലനിരകളിൽ രണ്ടു ദിവസമായി കനത്ത മഴയുണ്ടായിരുന്നു, സ്്ത്രീകളും കുട്ടികളും അടക്കം വലിയ ജനക്കൂട്ടം വെള്ളച്ചാട്ടം കാണുന്നതിനിടെ പെട്ടെന്ന് വെള്ളം ഇരച്ചെത്തുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയക്ക് രണ്ടുമണിയോടെയാണ് സംഭവം.
വെള്ളം റോഡിലേക്ക് ഇരച്ചുകയറിയതോടെ സഞ്ചാരികൾ രക്ഷപ്പെടാനുളള ഓട്ടവും നിലവിളിയും ഉയർന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ആളുകളെ രക്ഷപ്പെടുന്നതിനു ഏറെ ബുദ്ധിമുട്ടി. അപ്രതീക്ഷിതമായ പ്രളയത്തിന്റെയും ജനം രക്ഷപ്പെടാനുള്ള ശ്രമവും ദൃശ്യം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടത്തെത്തുടർന്ന് ഇവിടേക്ക് സഞ്ചാരം നിരോധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles