Friday, November 1, 2024

Top 5 This Week

Related Posts

അദാനി, അംബാനി ബന്ധം ; മോദിയോട് വീണ്ടും ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ മുൻനിര വ്യവസായികളുമായുള്ള ബന്ധം ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
രാജ്യത്തെ പൊതുമേഖല വിമാനത്താവളങ്ങൾ ഗൗതം അദാനിക്ക് കൈമാറിയതെങ്ങനെയെന്ന് ചോദിക്കുന്ന വീഡിയോയാണ് രാഹുൽ ഗാന്ധി ഒടുവിൽ സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ചത്.

2020നും 21നും ഇടയിൽ രാജ്യത്തിന്റെ പൊതുസ്വത്തായിരുന്ന ഏഴ് എയർപോർട്ടുകളാണ് 50 വർഷത്തെ പാട്ടത്തിന് അദാനി ഗ്രൂപ്പിന് നൽകിയത്. . ഈ വിമാനത്താവളങ്ങൾ മോദി തന്റെ ടെമ്പോ സുഹൃത്തിന് നൽകിയതിന്റെ പിന്നിലെ സാമ്പത്തിക ഇടപാട് അന്വേഷിക്കണമെന്നാണ് രാഹുൽ് ഗാന്ധി ആവശ്യപ്പെടുന്നത്.
”ഇന്ന് ഞാൻ ചരൺ സിങ് ജിയുടെ പേരിലുള്ള ലക്നൗ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. ഈ വിമാനത്താവളത്തിന്റ നടത്തിപ്പ് അദാനിക്കാണ്. മുംബൈ, അഹമ്മദാബാദ്, ലക്നൗ, തിരുവനന്തപുരം, മംഗലാപുരം, ഗുവാഹതി, ജയ്പൂർ എന്നീ ഏഴ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനിക്കാണ്. എല്ലാ വിമാനത്താവളങ്ങളും പ്രധാനമന്ത്രി തന്റെ ‘ടെമ്പോ സുഹൃത്തി’ന് കൈമാറി. ടെമ്പോകൾക്കുവേണ്ടിയാണ് രാജ്യത്തെ സ്വത്തുക്കൾ കൈമാറിയതെന്ന് നരേന്ദ്ര മോദി പൊതുസമൂഹത്തിന് മുന്നിൽ പറയുമോ” രാഹുൽ ചോദിച്ചു.

”നികുതിദായകരുടെ പണത്തിൽ നിന്നും നിർമിച്ച ഏഴ് വിമാനത്താവളങ്ങളാണ് 2020നും 2021നുമിടയിൽ ഗൗതം ഭായിക്ക് കൈമാറിയത്. ഇതിന് എത്ര ടെമ്പോകൾ എടുത്തുവെന്ന് ഞങ്ങളോട് പറയൂ. ഈ അന്വേഷണം എപ്പോൾ തുടങ്ങും അഞ്ചോ ആറോ ദിവസങ്ങൾക്ക് മുമ്പ് അദാനിയും അംബാനിയും ഞങ്ങൾക്ക് കള്ളപ്പണം നൽകിയെന്ന് നിങ്ങൾ പറഞ്ഞു. സിബിഐയെയും ഇഡിയെയും അയയ്ക്കൂ,” രാഹുൽ പറയുന്നു. ലഖ്‌നൗ എയർപോർട്ടിൽ പ്രദർശിപ്പിച്ച അദാനി ഡിഫൻസ് ആൻഡ് എയറോസ്‌പേസിന്റെ പരസ്യത്തെയും വീഡിയോയിൽ രാഹുൽ വിമർശിക്കുന്നു.

തെലങ്കാനയിൽ തിരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ രാഹുൽ എന്തുകൊണ്ടാണ് ‘ അംബാനി-അദാനി’ വിമർശനങ്ങൾ ഉന്നയിക്കാത്തതെന്ന് നരേന്ദ്ര മോദി ചോദിച്ചത് വലിയ ചർച്ചക്കിടയാക്കിയിരുന്നു. അംബാനി – അദാനിമാരിൽനിന്ന് എത്രയാണ് വാങ്ങിയതെന്നും, ടെമ്പോയി്്ൽ കള്ളപ്പണമെത്തിച്ചോയെന്നുമായിരുന്നു മോദിയുടെ ചോദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles