Thursday, December 26, 2024

Top 5 This Week

Related Posts

മുംബൈയിൽ മഴയും `പൊടിക്കാറ്റും : പരസ്യബോർഡ് വീണ് 8 മരണം

മുംബൈ: തിങ്കളാഴ്ച വൈകിട്ട് പെയ്ത മഴയ്ക്കും പൊടിക്കാറ്റിനുമിടെ മുംബൈയിൽ കൂറ്റൻ പരസ്യബോർഡ് പെട്രോൾ പമ്പിന് മുകളിലേക്ക് മറിഞ്ഞുവീണ് 8 മരണം. 64 പേർക്ക് പരിക്കേറ്റു. നിരവധി പേരെ രക്ഷപ്പെടുത്തി. 60 ലേറെ പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്.

ഘാട്കോപ്പറിൽ ഈസ്റ്റേൺ എക്സ്പ്രസ് വേയിലെ പൊലീസ് ഗ്രൗണ്ട് പട്രോൾ പമ്പിലേക്കാണ് പരസ്യബോർഡ് മറിഞ്ഞുവീണത്. സംഭവത്തെക്കുറിച്ച് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എക്സിലൂടെ അറിയിച്ചു.

വാഹനങ്ങളടക്കം ബോർഡിനടിയിൽ കുടുങ്ങിയതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വൈകിട്ട് 4.30ഓടെ പെയ്ത മഴയ്ക്കും പൊടിക്കാറ്റിനും ഇടയിലാണ് അപകടം ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. അഗ്‌നിരക്ഷാസേനയും മഹാനഗർ ഗ്യാസ് ലിമിറ്റഡിന്റെ സംഘവുമടക്കം രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്.

ഇതിനിടെ പൊടിക്കാറ്റു മൂലം മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം ഒരു മണിക്കൂറോളം തടസപ്പെട്ടിരുന്നു. 15 ഓളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മെട്രോ ട്രെയിൻ സർവീസും സബർബൻ തീവണ്ടി സർവീസുമടക്കം തടസപ്പെട്ടു. പലേടത്തും വൈദ്യുതി തടസ്സപ്പെട്ടു. ജനജീവിതത്തെ കാറ്റ് സാരമായി ബാധിച്ചി്ട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles