Thursday, December 26, 2024

Top 5 This Week

Related Posts

ഹൈദരാബാദിൽ മുസ്ലിം സ്ത്രീകളുടെ ബുർഖ മാറ്റി തിരിച്ചറിയൽ പരിശോധന വിവാദമായി ; ബിജെപി സ്ഥാനാർഥിക്കെതിരെ പോലീസ് കേസെടുത്തു

വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഹൈദരാബാദിൽ പോളിങ് ബൂത്തിലെത്തി മുസ്ലീം സ്ത്രീ വോട്ടർമാരുടെ ഐഡന്റിറ്റി പരിശോധിച്ച സംഭവം ബിജെപി സ്ഥാനാർഥി മാധവി ലതക്കെതിരെ പോലീസ് കേസെടുത്തു.
ഐപിസി 171 സി, 186, 505 (1) സി, ജനപ്രാതിനിധ്യ നിയമം 132 എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മാധവിക്കെതിരെ കേസെടുത്തതെന്ന് ഹൈദരാബാദ് ജില്ലാ വരണാധികാരി കൂടിയായ കലക്ടർ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. മാലക്‌പേട്ട് പൊലീസാണ് കേസെടുത്തത്.

അസംപൂരിൽ വോട്ട് ചെയ്യാൻ കാത്തുനിന്ന സ്ത്രീകളുടെ ഐഡി കാർഡുകൾ മാധവി ലത വാങ്ങിയ ശേഷം മുഖാവരണം മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. ‘ഉതയെ ആപ് (ഇത് മുകളിലേക്ക് ഉയർത്തുക)’ ലത അവരുടെ വോട്ടർ ഐഡി കാർഡ് പരിശോധിക്കുമ്പോൾ പർദ്ദയിലേക്ക് ആംഗ്യം കാണിച്ചുകൊണ്ട് സ്ത്രീകളോട് പറയുന്നു.
പൊലീസുകാരെയും പോളിങ് ഉദ്യോഗസ്ഥരേയും ഈ സമയം അവിടെ ഉണ്ടായിരന്നു. മുഖാവരണം താഴ്ത്തിയിട്ടും ഇവർ അത് അംഗീകരിക്കാൻ തയാറാവാതെ സംശയം പ്രകടിപ്പിക്കുന്നതും സ്ത്രീകളോട് കയർക്കുന്നതും വീഡിയോയിൽ കാണാം. പരിശോധനയ്ക്കിടെ റിട്ടേണിങ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോടും ഇവർ തട്ടിക്കയറി.

സ്ഥാനാർഥി എന്ന നിലയ്ക്ക് തനിക്ക് വോട്ടർമാരെ പരിശോധിക്കാൻ അധികാരമുണ്ടെന്നായിരുന്നു ഇവരുടെ വാദം. ‘ഞാനൊരു സ്ഥാനാർഥിയാണ്. നിയമപ്രകാരം ഐ.ഡി കാർഡുകൾ പരിശോധിക്കാൻ അവകാശമുണ്ട്. ഞാൻ ഒരു പുരുഷനല്ല, സ്ത്രീയാണ്. വളരെ വിനയത്തോടെ ഞാൻ അവരോട് അഭ്യർഥിക്കുക മാത്രമാണ് ചെയ്തത്. ഇതിലാരെങ്കിലും വലിയ പ്രശ്‌നം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനർഥം അവർ ഭയപ്പെടുന്നു എന്നാണ്’- ഇവരുടെ ന്യായീകരണം.

നേരത്തെ, രാമനവമി ഘോഷയാത്രയ്ക്കിടെ മുസ്ലിം പള്ളിക്കു നേരെ പ്രതീകാത്മകമായി അമ്പെയ്തത്്് വിവാദമായിരുന്നു. ഈ സംഭവത്തിൽ മാധവി ലതയ്ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.

ഹൈദരാബാദിൽ എഐഎംഐഎം അധ്യക്ഷനും സിറ്റിങ് എം.പിയുമായ അസദുദ്ദീൻ ഉവൈസിക്കെതിരെയാണ് മാധവി ലത മത്സരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles