Thursday, December 26, 2024

Top 5 This Week

Related Posts

ഫലസ്തീന് ഐക്യരാഷ്ട്രസഭയിൽ ഫലസ്തീന്റെ പദവി ഉയർത്തി

ഫലസ്തീന് ഐക്യരാഷ്ട്രസഭയിൽ ഫലസ്തീന്റെ പദവി ഉയർത്തി. കൂടുതൽ അവകാശങ്ങളും പദവികളും ലഭിക്കും. ഇതു സംബന്ധിച്ച് യുഎൻ പൊതുസഭയിലെ വോട്ടെടുപ്പിൽ പ്രമേയം പാസാക്കി. 143 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തി. അമേരിക്കയും ഇസ്രായേലും ഉൾപ്പെടെ 9 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. 25 രാജ്യങ്ങൾ വിട്ടുനിന്നു,

പദവി ഉയർത്തൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി (യുഎൻജിഎ) ഒരു സമ്പൂർണ്ണ യുഎൻ അംഗമാകാനുള്ള ഫലസ്തീനിയൻ ശ്രമത്തെ പിന്തുണക്കുന്നതാണ് പ്രമേയം. ഫലസ്തീന്റെ പൂർണ പദവിക്ക് അനുകൂലമായി കാര്യങ്ങൾ പുനഃപരിശോധിക്കാൻ’ യോഗം യുഎൻ രക്ഷാസമിതിയോട് ശുപാർശ ചെയ്യുകയും ചെയ്തു

വോട്ടെടുപ്പിന് മുമ്പ്, യുഎന്നിലെ പലസ്തീൻ അംബാസഡർ റിയാദ് മൻസൂർ യുഎൻജിഎയോട് പറഞ്ഞു, പ്രമേയത്തിനു അനുകൂലമായി ് വോട്ടുചെയ്യുന്നത് ശരിയായ കാര്യമാണ്, ഭാവിയിൽ നിങ്ങൾക്കും നിങ്ങളുടെ രാജ്യത്തിനും സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊണ്ടതിൽ അഭിമാനിക്കുമെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും. ഇസ്രയേൽ പ്രതിനിധി പ്രമേയത്തെ വിമർശിച്ച് ഹമാസിനുള്ള യു.എൻ . സമ്മാനമെന്നാണ് വിശേഷിപ്പിച്ചത്. പ്രമേയത്തിന്റെ കോപ്പി അദ്ദേഹം സഭയിൽ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles