Friday, November 1, 2024

Top 5 This Week

Related Posts

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം : ബിജെപിക്ക് വൻ തിരിച്ചടി

ബിജെപിക്ക് വൻ തിരിച്ചടി. ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രിം കോടതി ഇടക്കാല ജാമ്യം നൽകി. ജൂൺ ഒന്ന് വരെയാണ് ജാമ്യം അനുവദിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണ് ജാമ്യം അനുവദിച്ചത്. ഇ.ഡി സൂപ്പർ പവറല്ല, കൃത്യമായ അധികാരപരിധി ഉണ്ടെന്ന വിമർശനവും കോടതി നടത്തി. മറ്റ് കേസുകളുമായി ഇത്്് സാമ്യം കാണിക്കരുത്. 21 ദിവസം ഒരു മാറ്റവും വരുത്തില്ല’.ഒന്നര വർഷമായി അദ്ദേഹം അവിടെ ഉണ്ടായിരുന്നു … തെരഞ്ഞെടുപ്പിന്) മുമ്പോ ശേഷമോ അറസ്റ്റ് ചെയ്യാമായിരുന്നു. എന്നാണ് ജഡ്ജിമാർ പറഞ്ഞത്.

തിരഞ്ഞെടുപ്പിനായി പ്രചാരണം നടത്താനുള്ള അവകാശം മൗലികമോ ഭരണഘടനാപരമോ നിയമപരമോ അല്ലെന്നും കെജ്രിവാളിന് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശമായിരിക്കും തുടങ്ങി ഇ.ഡി. ഉന്നയിച്ച എല്ലാ എതിർപ്പുകളും നിഷേധിച്ചാണ് സുപ്രിം കോടതി ഇടക്കാലം ജാമ്യം അനുവദിച്ചത്.

ജൂൺ 2 ന് അകം കെജ്രിവാൾ ജയിൽ ഉദ്യോഗസ്ഥർക്ക് മുമ്പാകെ കീഴടങ്ങണം. ഇളവ് നീട്ടണമെന്ന ഹർജികൾ അടുത്തയാഴ്ച പരിഗണിക്കുമെന്നും കോടതി പറഞ്ഞു; കേജ്രിവാളിന്റെ അഭിഭാഷക സംഘം ജൂലൈ വരെ അതായത് തെരഞ്ഞെടുപ്പിനും പുതിയ സർക്കാർ രൂപീകരണത്തിനും ശേഷം വരെയെങ്കിലും ജാമ്യം തേടിയിരുന്നു.

ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്. 50 ദിവസത്തിന് ശേഷമാണ് അദ്ദേഹം ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്. ജാമ്യ കാലയളവിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാനാവില്ല. ഫയലുകളിൽ ഒപ്പിടരുത്, മന്ത്രിസഭായോഗം വിളിക്കരുത് തുടങ്ങി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

തിരഞ്ഞെടുപ്പിന്റെ മൂർധന്യത്തിൽ എത്തിനില്‌ക്കെ കെജ്രിവാൾ പുറത്തുവരുന്നത്് ഡൽഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ സ്ഥലങ്ങളിൽ ബിജെപിക്ക് വലിയ ഭീഷണിയാകും എന്ന് വിലയിരുത്തപ്പെടുന്നു. പ്രത്യേകിച്ച്്്് അറസ്‌ററും ജയിൽവാസവും രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിക്ക്‌പ്പെടുന്ന സാഹചര്യത്തിൽ. കെജ്രിവാളിന്റെ വരവ് തിരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ തരംഗമാക്കി മാറ്റുന്നതിനു ഇപ്പോൾ തന്നെ എഎപി നീക്കം ആരംഭിച്ചു. ഏഴ് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടം പൂർത്തീകരിക്കാനിരിക്കെയാണ് കെജ്രിവാൾ പുറത്തുവരുന്നത്. ഋ

കെജ്്‌രിവാളിന്റെ ജാമ്യം ജനാധിപത്യത്തിന്റെ വിജയമാണ്. ഇത് ജനങ്ങളുടെ വിജയമാണെന്നും ആംആദ്മി പാർട്ടി നേതാക്കൾ പ്രതികരിച്ചു. കേജ്രിവാളിനും ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെ, സിംഗ് എക്സിൽ പോസ്റ്റ് ചെയ്തു. ‘സത്യത്തെ കുഴപ്പത്തിലാക്കാം, പക്ഷേ പരാജയപ്പെടുത്താനാവില്ല. സുപ്രീം കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നു. ഏകാധിപത്യം അവസാനിക്കും, രാജ്യം കെജ്രിവാളിന്റെ അത്ഭുതങ്ങൾ കാണും… സത്യമേവ് ജയതേ (സത്യം വിജയിക്കും),’ അദ്ദേഹം പറഞ്ഞു.
അരവിന്ദ് കേജ്രിവാളിൻറെ ജാമ്യം കേന്ദ്രസർക്കാരിൻറെ മുഖത്തേറ്റ അടിയെന്ന് കെ.സി.വേണുഗോപാൽ. ‘ഇ.ഡിയെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം പൊളിഞ്ഞു’. ഏറെ സന്തോഷം നൽകുന്ന നിമിഷമെന്ന് മമത ബാനർജിയും അഭിപ്രായപ്പെട്ടു.
‘രാജ്യത്തെ ഏകാധിപത്യ ഭരണത്തിനെതിരെ അരവിന്ദ് കെജ്രിവാൾജിക്ക് നീതിയും ആശ്വാസവും ലഭിക്കുന്നത് വലിയ അടയാളമാണെന്നാണ് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് ആദിത്യ താക്കറെ അഭിപ്രായപ്പെട്ടു.

മാർച്ച് 21 നാണ് ഡൽഹി മദ്യനയ കേസിൽ കെജ്രിവാളിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ നിന്നും ഇഡി അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles