Wednesday, December 25, 2024

Top 5 This Week

Related Posts

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം അവസാനിച്ചു

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ നടത്തിവന്നിരുന്നു സമരം അവസാനിപ്പിച്ചു. വ്യാഴാഴ്ച റീജിയണൽ ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ഒത്തുതീർപ്പുപ്രകാരം സമരക്കാരും മാനേജ്മെന്റും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പുനൽകിയിട്ടുണ്ട്്്. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും.

ചൊവ്വാഴ്ച രാത്രിയാണ് അസുഖ ബാധിതരെന്ന പേരിൽ എയർ ഇന്ത്യ എക്സ്പ്രസിലെ ക്യാബിൻക്രൂ അംഗങ്ങൾ കൂട്ട അവധിയെടുത്തത്. ഇതോടെ ചൊവ്വാഴ്ച രാത്രി ബുധൻ, വ്യാഴം ദിവസങ്ങളിലായി രാജ്യവ്യാപമായി വിമാന സർവീസ് മുടങ്ങി. നൂറുകണക്കിനു യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി.
ഇതിനിടെ . കൂട്ട അവധിയിൽ പോയ 30 ക്യാബിൻ ക്രൂ അംഗങ്ങളുടെ സേവനം അവസാനിപ്പിക്കുന്നതായി എയർലൈൻ പ്രഖ്യാപിച്ചതോടെ പ്രശ്‌നം രൂക്ഷമായി.അനുമതിയില്ലാതെ അവധിയെടുത്ത ജീവനക്കാർ വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് വീണ്ടും ഡ്യൂട്ടിയിൽ എത്തണമെന്നും അല്ലെങ്കിൽ ജോലി നഷ്ടമാകുമെന്നും അന്ത്യശാസനവും നൽകി. ഇത്തരുണത്തിലാണ് ലേബർ കമ്മീഷണറുടെ ശ്കതമായ ഇടപെടൽ ഉണ്ടായത്. ജീവനക്കാരുമായുള്ള പ്രശ്നത്തിൽ എയർ ഇന്ത്യ മാനേജ്മെന്റിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള ലേബർ കമ്മീഷണറുടെ റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. തൊഴിൽ നിയമങ്ങളുടെ ലംഘനം എയർ ഇന്ത്യയിൽ നടന്നതായി ലേബർ കമ്മീഷണർ കണ്ടെത്തിയിരുന്നു. മാത്രവുമല്ല തൊഴിലാളികളുമായി അനുരഞ്ജന ചർച്ച നടത്താൻ ഉദ്യോഗസ്ഥരെ നിയമിച്ചില്ല എന്ന കുറ്റവും എയർ ഇന്ത്യക്കെതിരെ ലേബർ കമ്മീഷണർ ഉന്നയിച്ചിരുന്നു.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി റീജിയണൽ ലേബർ കമ്മീഷണർ എയർ ഇന്ത്യ ചെയർമാന് ഇമെയിൽ അയച്ചതിന് പിന്നാലെയാണ് മാനേജ്മെന്റും തൊഴിലാളികളും തമ്മിൽ വ്യാഴാഴ്ച ചർച്ച നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles