Friday, November 1, 2024

Top 5 This Week

Related Posts

എസ്.എഫ്.ഐ മഹാരാജാസ് കോളേജ് യുണിറ്റ് സെക്രട്ടറി യഹിയ മുങ്ങിമരിച്ചു

പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇന്റേൺഷിപ്പിന് എത്തിയ മലപ്പുറം താനൂർ നന്ന മ്പ്ര വെള്ളിയാമ്പുറം ചീരംകുളങ്ങര മുഹമ്മദ് ഷാഫിയുടെ മകൻ യഹിയ (25) മുങ്ങിമരിച്ചു. ബുധനാഴ്ച വൈകീട്ട് 6.30 ഓടെയാണ് അപകടം. കൂട്ടുകാരൊടൊത്ത് പീച്ചി ജലസേചന വകുപ്പ് ക്വാർട്ടേഴ്സിന് സമീപം പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കുളിക്കാനിറങ്ങിയ യഹിയ മുങ്ങിപ്പോവുകയായിരുന്നു. എസ്എഫ്ഐ എറണാകുളം മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറിയാണ്.

എംഎസ്സി ബോട്ടണി വിദ്യാർഥിയാണ്. കോളേജിൽ നിന്നുള്ള 12 അംഗ സംഘം കേരള വന ഗവേഷണ കേന്ദ്രത്തിൽ ഇന്റേൺഷിപ്പിന് എത്തിയതായിരുന്നു.
യഹിയ മുങ്ങിയ ഉടൻ സമീപത്തുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുട്ടായതോടെ ശ്രമം ഉപേക്ഷിച്ചു. പീച്ചി തുടർന്ന്് പൊലീസും ചാലക്കുടി, പുതുക്കാട്, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളും, വനം ഉദ്യോഗസ്ഥരും വാച്ചർമാരും മത്സ്യബന്ധന തൊഴിലാളികളും സ്‌കൂബ ടീമും നാട്ടുകാരും തെരച്ചിലിൽ പങ്കെടുത്തു. രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം വ്യാഴം വൈകീട്ട് 5ന് വെള്ളിയാമ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും. മാതാവ്: മേലേപ്പാത്ത് അസിയ. സഹോദരങ്ങൾ: ഹസ്സനത്ത്, സൽമാനുൽ ഫാരിസ് , ഉവൈസുൽ ഖർണി.

മലനാട് വാർത്ത വാട്‌സാപ്പിലും Follow Chanel

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles