71,831 വിദ്യാർഥികൾക്ക് ഫുൾ എ പ്ലസ്
സംസ്ഥാനത്ത് എസ്.എസ്.എൽ.സിക്ക് 99.69 ശതമാനമാണ് വിജയം. ആകെ 4.27 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ നാല് ലക്ഷത്തി ഇരുപത്തിയയ്യായിരത്തി അഞ്ഞൂറ്റി അറുപത്തി മൂന്ന് േപർ ഉപരിപഠനത്തിന് യോഗ്യത നേടി. എഴുപത്തിയൊന്നായിരത്തി എണ്ണൂറ്റി മുപ്പത്തിയൊന്നുപേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഇക്കുറിയും മലപ്പുറത്താണ്. 4934 എ പ്ലസുകാരാണ് മലപ്പുറത്തിന്റെ നേട്ടം.
കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം. 99.92 ശതമാനം. ഏറ്റവും കുറവുള്ളത് തിരുവനന്തപുരം റവന്യൂ ജില്ലയിലാണ്. പാലാ വിദ്യാഭ്യാസ ജില്ല നൂറുശതമാനം വിജയം നേടി. ഏറ്റവും കുറവ് ആറ്റിങ്ങലുമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സംസ്ഥാനത്തെ ആകെ വിജയശതമാനത്തിൽ നേരിയ കുറവുണ്ട്. 99.7 % ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. 892 സർക്കാർ സ്‌കൂളുകൾ നൂറുമേനി വിജയം നേടി. 1139 എയ്ഡഡ് സ്‌കൂളുകളിലും 443 അൺ എയ്ഡഡ് സ്‌കൂളുകളിലും 100% വിജയം നേടിയത്.