ഡൽഹി: മദ്യനയ അഴിമതി കേസിൽ കെജ്രിവാളിൻറെ കസ്റ്റഡി കാലാവധി ഡൽഹി റോസ് അവന്യൂ കോടതി മെയ് 20 വരെ നീട്ടി. ഇതിനിടെ കെജ്രിവാളിൻറെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയ സുപ്രിം കോടതി വിധി പറയുന്നത് മാറ്റി. ഹർജി അടുത്ത ദിവസം പരിഗണിച്ചേക്കും.
കെജ്രിവാളിനെതിരെ അന്വേഷണം നീണ്ടുപോയതിനെ സുപ്രിം കോടതി വിമർശിച്ചു. കെജ്രിവാൾ മുഖ്യമന്ത്രിയാണെന്നും അത് മറന്ന് പ്രവർത്തികരുതെന്നും ഇഡി യോട് സുപ്രീംകോടതി പറഞ്ഞു. തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കെജ്രിവാളിൻറെ ജാമ്യം പരിഗണിക്കുന്നതെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവർ അടങ്ങുന്ന ബഞ്ച് ചൂണ്ടികാണിച്ചു.
ജാമ്യം ലഭിച്ചാൽ മുഖ്യമന്ത്രി എന്ന നിലയിൽ ഫയലുകളിൽ ഒപ്പിടുന്നതിനു അനുമതി ഇല്ലെന്നും കോടതി പറഞ്്ഞു. കെജ്രിവാൾ ഒരു സ്ഥിരം കുറ്റവാളിയല്ലെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു.
ഫയലുകളിൽ കെജ്രിവാളിന്റെ ഒപ്പ് ഇല്ലാതെ ഡൽഹി സർക്കാരിനെ പ്രവർത്തിക്കാൻ എൽ.ജി അനുവദിച്ചാൽ, ഒരു ഫയലിലും ഒപ്പിടിലെന്ന് കെജ്രിവാൾ ഉറപ്പുനൽകുമെന്നായിരുന്നു കെജ്രിവാളിന്റെ അഭിഭാഷകൻ മനു അഭിഷേക് സിങ്വി പറഞ്ഞു.
ജാമ്യാപേക്ഷയെ ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു എതിർത്തു.ഇത് (ജാമ്യം ലഭിക്കുന്നത്) തെറ്റായ സന്ദേശം നൽകുകയും സാധാരണക്കാരന്റെ മനോവീര്യം കെടുത്തുകയും ചെയ്യും.. എസ്.വി. രാജു പറഞ്ഞു. എഎപി നേതാവിനെ വിട്ടയക്കുന്നത് മോശം മാതൃകയാകുമെന്ന് തുഷാർ മേത്ത അഭിപ്രായപ്പെട്ടു. ‘മുഖ്യമന്ത്രിയേക്കാൾ പ്രാധാന്യം കുറഞ്ഞവരാണോ മറ്റുള്ളവർ?” എന്നും അദ്ദേഹം ചോദിച്ചു.