Wednesday, December 25, 2024

Top 5 This Week

Related Posts

കന്യാകുമാരിയിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു

കന്യാകുമാരിയിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു. സുഹൃത്തിൻറെ വിവാഹച്ചടങ്ങിനെത്തിയ വിദ്യാർഥികളാണ് കന്യാകുമാരിയിലെ ലെമൂർ ബീച്ചിൽ അപകടത്തിൽപ്പെട്ടത്. തിരുച്ചിറിപ്പിളളി മെഡിക്കല്‍ കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളാണ് എല്ലാവരും.
കന്യാകുമാരി സ്വദേശിയായ പി.സർവദർഷിത് (23), ദിണ്ടിഗൽ സ്വദേശിയായ എം പ്രവീൺ സാം (23), നെയ്‌വേലി സ്വദേശിയായ ബി ഗായത്രി (25), തഞ്ചാവൂർ സ്വദേശിയായ ഡി ചാരുകവി (23) ആന്ധ്രാപ്രദേശിൽ നിന്നുള്ള വെങ്കടേഷ് (24) എന്നിവരാണ് മരിച്ചത്. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ് വിദ്യാർഥികൾ. മുങ്ങിത്താണ രണ്ടുപേരെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും രക്ഷിച്ചു. ഇവരെയും അപകടം കണ്ട്് കുഴഞ്ഞുവീണ വിദ്യാര്ർഥിയെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. കള്ളക്കടൽ പ്രതിഭാസംമൂലം കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയ ബീച്ചുകളിൽ ഒന്നായിരുന്നു ഗണപതിപുരത്തുള്ള ലെമൂർ ബീച്ച്. ഞായറാഴ്ച മൂന്നുപേർ മരിച്ചതിനാൽ ബീച്ച് അടച്ചിരിക്കുകയായിരുന്നു.
അടച്ചിട്ട ബീച്ചിൽ കുറുക്ക് വഴിയിലാണ് വിദ്യാർഥികൾ ബീച്ചിലെത്തിയതെന്നാണ് വിവരം.

ഞായറാഴ്ച്ച വിവാഹച്ചടങ്ങ് കഴിഞ്ഞ് സംഘം തൃപ്പരപ്പ് വെള്ളച്ചാട്ടത്തിലാണ് ആദ്യമെത്തിയത് . അവിടെ വെള്ളം കുറവായതിനാലാണ് ലെമൂർ ബീച്ചിലേക്ക് എത്തുന്നത്. അവിടെ കളിക്കുന്നതിനിടെയാണ് തിരയിൽപ്പെട്ടത്. ഞായറാഴ്ച ഇവിടെ മൂന്നുപേർ മുങ്ങി മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles