Thursday, December 26, 2024

Top 5 This Week

Related Posts

താനൂർ താമിർ ജിഫ്രി കസ്റ്റഡി കൊലപാതകം : പ്രതികളായ നാല് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

മലപ്പുറം: താനൂർ കസ്റ്റഡികൊലപാതകത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി സീനിയർ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിൻ എന്നിവരാണ് അറസ്റ്റിലായത്.
ആൽബിൻ അഗസ്റ്റിനെ നീണ്ടുകരയിലെ വീട്ടിൽ നിന്നും അഭിമന്യുവിനെ താനൂരിലെ താമരക്കുളത്ത് നിന്നും വിപിൻ,ജിനേഷ് എന്നിവരെ വള്ളിക്കുന്നിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. താനൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ആണ് ജിനേഷ്, പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒയാണ് ആൽബിൻ അഗസ്റ്റിൻ, അഭിമന്യു കൽപ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒയും വിപിൻ തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒയുമാണ്

പ്രതികൾക്കെതിരെ അന്വേഷണ സംഘം 302 കൊലപാതകക്കുറ്റം ഉൾപ്പെടെ. എട്ട് വകുപ്പുകളാണ് ചുമത്തിയത്. 342-അന്യായമായി തടങ്കലിൽ വെക്കുക, 346-രഹസ്യമായി അന്യായമായി തടങ്കിൽ വെക്കൽ, 348-ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടി തടഞ്ഞു വെക്കുക, 330-ഭയപ്പെടുത്തി മർദ്ദിച്ചു കുറ്റം സമ്മതിപ്പിക്കൽ, 323-ദേഹോപദ്രവം ഏൽപിക്കൽ, 324-ആയുധം ഉപയോഗിച്ച് മർദിച്ച് ഗുരുതര പരിക്ക് ഏൽപിക്കൽ, 34 സംഘം ചേർന്നുള്ള അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്.

താമിർ ജിഫ്രി ഉൾപ്പടെയുള്ള യുവാക്കളെ ചേളാരിയിലെ വാടകമുറിയിൽ നിന്നാണ് ഡാൻസാഫ് സംഘം കസ്റ്റഡിയിൽ എടുത്തത് .
മയക്കുമരുന്ന് കൈവശം വച്ചുവെന്ന് ആരോപിച്ചാണ്് യുവാക്കളെ കസ്‌ററഡിയിലെടുത്തത്്്. ഇതിനിടെയാണ് താമിർ ജിഫ്രി മർദ്ദ്‌മേറ്റ് കൊല്ലപ്പെട്ടത്. ക്രൂരമർദനമേറ്റാണ് മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്് പുറത്തുവന്നതോടെയാണ് പൊലീസിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ദൂരൂഹമായ അറസ്റ്റും കസ്റ്റഡിമരണവും വിവാദമായതോടെയാണ് കേസ് സിബിഐക്ക് വിട്ട് അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles