Wednesday, December 25, 2024

Top 5 This Week

Related Posts

രാഹുൽ ഗാന്ധി റായ്ബറേലിയിൽ നിന്ന് മത്സരിക്കുന്നു ; പ്രിയങ്ക മത്സരത്തിനില്ല

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലി സീറ്റിൽ മത്സരിക്കും. നീണ്ട അനിശ്്ചിതത്തിനു ശേഷം പത്രിക സമർപ്പണത്തിനു അവസാന ദിനത്തിലാണ് റായ്ബറേലി, അമേഠി സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം. വയനാടിന് പുറമെയാണ് രാഹുൽ റായ്ബറേലിയും ജനവിധി തേടുന്നത്. ഇ്ക്കുറിയും പ്രിയങ്കാ ഗാന്ധി ലോകസഭാ തിരഞ്ഞെടുപ്പിൽ അങ്കം കുറിക്കുന്നില്ല.

2019ൽ ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെടുന്നതിന് മുമ്പ് രാഹുൽ ഗാന്ധി 15 വർഷം പ്രതിനിധീകരിച്ച അമേഠി മണ്ഡലത്തിൽ കോൺഗ്രസ് നേതാവും നെഹ്‌റ കുടുംബത്തിന്റെ വിശ്വസ്തനുമായ കെഎൽ ശർമയെയാണ് മത്സരിക്കുന്നത്.
2004 മുതൽ സോണിയ ഗാന്ധി വിജയിച്ചു വരുന്ന മണ്ഡലം കൂടിയാണ് റായ്ബറേലി. പാർട്ടി ശക്തികേന്ദ്രമായ റായ്ബറേലിയിൽ രാഹുലോ പ്രിയങ്കയോ മത്സരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. രാഹുൽ ഗാന്ധി റായ്ബറേലിയിൽ ജയിക്കുന്നതോടെ സ്വാഭാവികമായും വയനാട് ഒഴിയും. വയനാട് ഉപതിരഞ്ഞെടുപ്പ് നേരിടേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles