Wednesday, December 25, 2024

Top 5 This Week

Related Posts

കോവിഷീൽഡും തിരഞ്ഞെടുപ്പ് ആയുധമാകുന്നു

കോവിഷീൽഡിന് ഗുരുതരമായ പാർശ്വഫലമുണ്ടെന്ന ആസ്ട്രസെനക യുകെ കോടതിയിൽ
സമ്മതിച്ചതിനെ തുടർന്ന് വിഷയം കേന്ദ്ര സർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം. ഗുണനിലവാരമില്ലാത്ത മരുന്നുകൾ നൽകി ബിജെപി കമ്പനികളിൽ നിന്ന് പണം കൈപ്പറ്റി എന്നാണ് പ്രതിപക്ഷം ആക്ഷേപിക്കുന്നത്. ഇതാണോ മോദിയുടെ ഉറപ്പെന്നു യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ചോദിച്ചു. ഇന്ത്യയിൽ കോവിഷീൽഡ്്് ഉത്പാദിച്ച് വിതരണം ചെയ്ത സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇലക്ടറൽ ബോണ്ടായി 50 കോടി രൂപ ബിജെപി വാങ്ങിയത് സൂചിപ്പിച്ചാണ് ആരോപണം.
ഹൃദയാഘാതം മൂലം ആളുകൾ മരിക്കുന്നതിന് ആരാണ് ഉത്തരവാദിയെന്ന് ആർജെഡിയും ചോദിച്ചു. ഗുണനിലവാരമില്ലാത്ത വാക്‌സിനുകളും മരുന്നുകളും ജനങ്ങൾക്ക് നൽകി ബി ജെ പി കമ്മീഷൻ വാങ്ങിയെന്ന് വ്യക്തമായി എന്ന് എസ്പി ദേശീയ ജനറൽ സെക്രട്ടറി ശിവ്പാൽ യാദവ് പറഞ്ഞു. വിവരം വന്ന ശേഷം പാർശ്വഫലങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ കേന്ദ്രം എന്തെങ്കിലും മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് സൗരഭ് ഭരദ്വാജ് ചോദിച്ചു.

ഇതിനിടെ കോവിഡ് പ്രതിരോധ വാക്‌സിന്റെ പാർശ്വഫലം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി. അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹരജി സമർപ്പിച്ചത്. കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീൽഡിന് അപൂർവ സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുമെന്ന് കമ്പനി യു.കെ. കോടതിയിൽ സമ്മതിച്ച് സാഹചര്യത്തിലാണ് പ്രശ്‌നം ഇന്ത്യൻ സുപ്രിംകോടതിയിലും എത്തുന്നത്. ഇന്ത്യയിൽ വാക്‌സിൻ നൽകുമ്പോൾ സൈഡ് ഇഫക്ടിനു നഷ്ടപരിഹാര വ്യവസ്ഥ ഏർപ്പെടുത്താതെയാണ് വാക്‌സിൻ നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles