Thursday, December 26, 2024

Top 5 This Week

Related Posts

അമേരിക്കയിൽ 900 വിദ്യാർഥികൾ അറസ്റ്റിൽ : ഹാർവാർഡ് സർവകലാശാലയിൽ ഫലസ്തീൻ പതാക ഉയർത്തി

ഫലസ്തീനെ മോചിപ്പിക്കുക, ഇസ്രയേലിനു അമേരിക്ക നൽകുന്ന സഹായം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്്് അമേരിക്കയിലെ വിവിധ സർവകലാശാലയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ അറസ്റ്റിലായവരുടെ എണ്ണം 900 ആയി. അധ്യാപകരും അറസ്റ്റിലായവരിൽ ഉൾപ്പെടും. ഇതിനിടെ ഹാർവാർഡ് സർവകലാശാലയിൽ പ്രതിഷേധക്കാർ പാലസ്തീൻ പതാക ഉയർത്തി. ഹാർവാർഡ് യാർഡിലെ ജോൺ ഹാർവാർഡ് പ്രതിമയ്ക്ക് മുകളിലാണ് ഫലസ്തീൻ പതാക ഉയർത്തി.

ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് തുടക്കം കുറിച്ച് പ്രതിഷേധം ബ്ലൂമിംഗ്ടണിലെ ഇന്ത്യാന യൂണിവേഴ്സിറ്റി, അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി, യേൽ യൂണിവേഴ്‌സിറ്റി എന്നിങ്ങനെ എല്ലാ യൂണിവേഴ്‌സിറ്റിയിലേക്കും വ്യാപിച്ചു.
സംഭവത്തെ സർവകലാശാല നയത്തിന്റെ ലംഘനം എന്ന് വിശേഷിപ്പിച്ച ഹാർവാർഡ് വക്താവ്, ഇതിൽ പങ്കാളികളായ വിദ്യാർഥികൾക്ക്്് അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി. കൊളംബോ യൂണിവേഴ്‌സിറ്റിയിൽ സമരം ഒത്തുതീർപ്പാക്കാനുളള അധികൃതരുടെ ശ്രമം പരാജയപ്പെട്ടു. ഇസ്രയേലുമായി യൂണിവേഴ്‌സിറ്റിയുടെ കരാർ പിൻവലിക്കാതെ സമരത്തിൽനിന്നു പിൻമാരില്ലെന്നാണ് പ്രതിഷേധക്കാർ വ്യക്തമാക്കുന്നത്. ഇതിനിടെ ഫ്രാൻസിലും ആസ്‌തേലിയയിലും വിദ്യാർഥികൾ സമരം ആരംഭിച്ചിട്ടുണ്ട്്്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles