Thursday, December 26, 2024

Top 5 This Week

Related Posts

യു.കെ. ബറി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ വനിതാ സംഗമം സംഘടിപ്പിച്ചു

വനിതകളുടെ ഉന്നമനത്തിനും കൂട്ടായ്മയ്ക്കും കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ ബി.എം.എ യുടെ നേതൃത്വത്തിൽ ജ്വാല-2024 എന്ന പേരിൽ വനിതാ സംഗമം നടത്തി. ബറിയിലെ സെന്റ് ജോൺ ബാപ്തി സ്റ്റ് ചർച്ചിൽ നടന്ന സംഗമം ബി.എം.എ പ്രസിഡൻറ് ജോബിൻ ജോസഫ് ഉൽഘാടനം ചെയ്തു.

ബി.എം.എയുടെ ഭരണ തലത്തിലേക്ക് കൂടുതൽ സ്ത്രീ സാന്നിധ്യം കൊണ്ടുവരുക.
കലാ-സാഹിത്യപരമായി കഴിവുകൾ ഉള്ള വനിതകളെയും കുട്ടികളേയും പ്രോത്സാഹിപ്പിക്കുക, ജോലിഭാരങ്ങളിൽ നിന്നുള്ള മാനസിക സമ്മർദ്ദം ഒഴിവാക്കുന്നതിനായി വൺ ഡേ ട്രിപ്പ് പോലുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.

വനിതാ അംഗങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുന്നതിനുള്ള വേദിയായി സംഗമം മാറിയെന്ന് ഭാരവാഹികൾ പറഞ്ഞു.
വുമൺസ് വിങ്ങ് ഹെഡ് ചന്ദ്രകല സുനിൽ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സ്റ്റെഫി,സൗമി,ജെസി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles