സിപിഎം നേതാവ് ഇ.പി. ജയരാജൻ ബിജെപിയിൽ ചേരുന്നതിനു തയ്യാറായിരുന്നുവെന്നും നടപടിക്രമങ്ങൾ 90 ശതമാനവും പൂർത്തീയായിരുന്നുവെന്നും ശോഭ സുരേന്ദ്രൻ. രന്ദ്രൻ. ജയരാജന്റെ ബിജെപി പ്രവേശനം 90 ശതമാനം പൂർത്തിയായിരുന്നുവെന്നും സിപിഎമ്മിൽനിന്നു ഭീഷണിയുണ്ടായതോടെയാണ് ് അദ്ദേഹം പിന്മാറിയതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ജയരാജന്റെ മകനുമായി എറണാകുളത്തെ ഹോട്ടലിൽ താൻ കൂടിക്കാഴ്ച നടത്തി. ജയരാജന്റെ മകൻ അയച്ച വാട്സാപ്പ് സന്ദേശവും ഡൽഹിയിലേക്ക് പോകുന്നതിനായി ദല്ലാൾ നന്ദകുമാർ എടുത്തുനൽകിയ ടിക്കറ്റെന്ന കാണിച്ച് കോപ്പിയും പ്രദർശിപ്പിച്ചു.
‘2023 ഏപ്രിൽ 24-ാം തീയതി ശോഭാസുരേന്ദ്രന് ഡൽഹിയിലേക്ക് പോകാൻ നന്ദകുമാർ എന്തിനാണ് ടിക്കറ്റെടുത്ത് എന്റെ വാട്സാപ്പിലേക്കയച്ചത്. എന്നെ അറിയില്ലെന്ന് പറഞ്ഞ ജയരാജന്റെ മകന് എന്തിനാണ് എന്റെ വാട്സാപ്പിലേക്ക് മെസേജ് അയക്കുന്നത്. ജയരാജന്റെ മകനെ ഞാൻ കാണുന്നത് 2023 ജനുവരി 18-ാം തിയതിയിലാണ്. എറണാകുളത്തെ ഒരു ഹോട്ടലിൽ വെച്ചാണ് ഞാൻ കാണുന്നത്. ടി.ജി.രാജഗോപാലും എന്റെ കൂടെയുണ്ടായിരുന്നു. ശോഭാ സുരേന്ദ്രൻ പറഞ്ഞു. പ്ലീസ് നോട്ട് മൈ നമ്പർ എന്നതാണ് ജയരാജന്റെ മകന്റെ മെസ്സേജ്.
ജയരാജൻ കേരളത്തിൽ ജീവിച്ചിരിക്കണമെന്ന് ആഗ്രഹമുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി എന്തും ചെയ്യാൻ മടിയില്ലാത്ത നേതാവാണെന്ന് അറിയാവുന്നത് കൊണ്ടാണ് ഇത്രയും കാലം പറയാതിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ ബിജെപിയുമായി ചർച്ചനടത്തിയെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തലും ദൂരൂഹത വർധിപ്പിക്കുന്നതാണ്. ഇ.പി. ജയരാജനേയും തന്നേയും മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ വന്നുകണ്ടെന്നും ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സഹായം തേടിയെന്നുമാണ് നന്ദകുമാര് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്.
പകരമായി എസ്എൻസി ലാവലിൻ കേസ് സ്വർണക്കള്ളക്കടത്ത് കേസ എന്നിവ അവസാനിപ്പിക്കുമെന്നും ജാവദേക്കർ ജയരാജന് ഉറപ്പുകൊടുത്തു. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായാൽ ഇക്കാര്യത്തിൽ അമിത് ഷാ ഉറപ്പുതരുമെന്നും ജാവദേക്കർ ഇ.പിയോട് പറഞ്ഞതായും നന്ദകുമാർ ആരോപിച്ചു. സുരേഷ് ഗോപിയെ പിന്തുണക്കുന്ന പ്രശ്‌നത്തിൽ ഒടുവിൽ ചർച്ച പരാജയപ്പെട്ടുവെന്നാണ് നന്ദകുമാറിന്റെ വിശദീകരണം.
ഏതായാലും വോട്ടെടുപ്പിന്റെ തലേ ദിവസം ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലും ഇത് സ്ഥിരീകരിക്കുന്നതിനു ഇ,പി. യുടെ മകന്റെ മെസ്സേജും ഡൽഹി യാത്രയുടെ ടിക്കറ്റിന്റെ കോപ്പിയും പ്രദർശിപ്പിച്ചതും സിപിഎമ്മിനും ഇടതുമുന്നണിക്കും തലവേദയാണ്.
കോൺഗ്രസ്സിനെതിരെ ബിജെപി ബന്ധം ആരോപിച്ച് കാടിളക്കി പ്രചാരണം നടത്തവെ ഇടതുമുന്നണി കൺവീനർ തന്നെ ബിജെപിയിൽ ചേരാൻ പുറപ്പെട്ടുവെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഇ.പി. യുടെ ഭാര്യക്കും മകനും പങ്കാളിത്തമുളള വൈദേകം’ റിസോർട്ടിനെതിരെയുളള സാമ്പത്തിക ക്രമക്കേട് പരാതിയും പിന്നീട് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖരന്റെ കമ്പനിക്ക് നടത്തിപ്പ് ചുമതല കൈമാറിയതും വിവാദമായിരുന്നു.
പാർലമെന്റ് വോട്ടെടുപ്പ് കഴിഞ്ഞാലും വിഷയം കേരള രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കുന്നതാണ്.