ബിജെപിക്ക് പ്രതീക്ഷക്കുവകയില്ല
സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനു കൊട്ടിക്കലാശത്തോടെ സമാപനം. ഇനി ഒരു ദിനം നിശ്ശബ്ദ പ്രചാരണം മാത്രം. കരുനാഗപ്പിള്ളി, മലപ്പുറം, എറണാകുളം, പേരൂർക്കട, തൊടുപുഴ തുടങ്ങി പലേടത്തും യു.ഡി.എഫ്-എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ കലഹമുണ്ടായി.
കരുനാഗപ്പള്ളിയിൽ സിപിഐഎം – കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എം,എൽ.എ സി ആർ മഹേഷിന് പരിക്കേറ്റതായി. കല്ലേറിലാണ് പരിക്കേറ്റത്. രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.സിപിഐഎം സംസ്ഥാന സമിതി അംഗം സൂസൻ കോടിക്കും പരിക്കേറ്റതായി പരാതി ഉണ്ട്്്.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി നാല് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, തൃശൂർ, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ശനിയാഴ്ച വരെ ഈ ജില്ലകളിൽ പൊതുയോഗങ്ങൾ നടത്താനോ ആളുകൾ കൂട്ടംകൂടി നിൽക്കാനോ പാടില്ല. വടകരയിലും കാസർകോടും കൊട്ടിക്കലാശത്തിന് നിരോധനമേർപ്പെടുത്തിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിന് പുറത്തു നിന്നെത്തിയവർ വൈകിട്ട് ആറിനുള്ളിൽ മണ്ഡലം വിട്ടുപോകണമെന്ന് കാസർകോട് ജില്ലാ കലക്ടർ നിർദേശിച്ചു.
കേരളത്തിൽ യു.ഡി.എഫും ഇടതുമുന്നണിയും തമ്മിലാണ് പ്രധാന മത്സരം. ബിജെപി മത്സരിക്കുന്നുണ്ടെങ്കിലും ഇക്കുറിയും വിജയ സാധ്യത തീരെയില്ല. തൃശൂരും, തിരുവനന്ത്പുരത്തും ത്രികോണ മത്സരത്തിന്റെ പ്രതീതി ഉണ്ടാക്കുന്നതിന് സാധിച്ചു. എന്നാലും ബിജെപി മുൻകാലത്തെ പോലെ സീറോയിൽ തന്നെ അവസാനിക്കുമെന്നാണ് നീരീക്ഷണം.
കഴിഞ്ഞ തവണത്തേതിൽ നിന്നു വ്യത്യസ്ഥമായി ഇടതുമുന്നണി കൂടുതൽ സീറ്റുകൾ നേടുമെന്നാണ് നിഗമനം. വടകര,കാസർഗോഡ്്, തിരുവനന്തപുരം, കണ്ണൂർ, ആറ്റിങ്ങൾ, ചാലക്കുടി, തൃശൂർ, പൊന്നാനി, ഇടുക്കി, ആലത്തൂർ, കോഴിക്കോട്്, എന്നീ മണ്ഡലങ്ങളിൽ പോരാട്ടം കടുത്തതാണ്.
ദേശീയ തലത്തിൽ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണെങ്കിലും കേരളത്തിൽ ഇടതുമുന്നണിയും യുഡിഎഫും അത്തരം ഒരു സഖ്യത്തിന്റെ ലാഞ്ചനപോലും തോന്നാത്ത വിധം പരസ്പരം ആരോപണ പ്രത്യാരോപണം ഉയർത്തിയാണ് തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ചത്. ഇരുമുന്നണികളുടെയും പോരാട്ടത്തിൽ രാഹുൽ ഗാന്ധിയും, സീതാറാം യച്ചൂരിയും വരെ വാഗ്‌പോരിൽ പങ്കാളിയയായതും ശ്രദ്ധിക്കപ്പെട്ടു. പോരാട്ടത്തിന്റെ ഫലം അറിയാൻ വെള്ളിയാഴ്ചത്തെ വോട്ടെടുപ്പും കഴിഞ്ഞ് ജൂൺ നാല്വരെ കാത്തിരിക്കണം.