Thursday, December 26, 2024

Top 5 This Week

Related Posts

മോദിക്കു പിന്നാലെ വിദ്വേഷ പ്രസംഗവുമായി യോഗി ആദിത്യനാഥും

മോദിക്കു പിന്നാലെ വിദ്വേഷ പ്രസംഗവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥും. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്ത് ‘ശരിയത്ത് നിയമം’ നടപ്പാക്കുമെന്ന് യോഗി പടിഞ്ഞാറൻ യുപിയിലെ അംറോഹയിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞു.

കോൺഗ്രസും സഖ്യകക്ഷികളും രാജ്യത്തെ ഒറ്റിക്കൊടുത്ത് വീണ്ടും വ്യാജ പ്രകടനപത്രികയുമായി നിങ്ങളുടെ അടുത്ത് വന്നിരിക്കുകയാണെന്ന് അംറോഹയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് ആദിത്യനാഥ് പറഞ്ഞു. ഞങ്ങൾ ശരിയത്ത് നിയമം നടപ്പിലാക്കും. ‘നിങ്ങൾ പറയൂ, ബാബാ സാഹിബ് ഭീംറാവു അംബേദ്കർ ഉണ്ടാക്കിയ ഭരണഘടനയാണോ അതോ ശരിയത്താണോ ഈ രാജ്യം ഭരിക്കുന്നത് ?

കോൺഗ്രസ് പ്രകടനപത്രികയിൽ ജനങ്ങളുടെ സ്വത്ത് പുനർവിഭജനം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് റാലികളിൽ പറഞ്ഞിരുന്നു. കോൺഗ്രസ് അദികാരത്തിൽവന്നാൽ വ്യക്തിഗത നിയമങ്ങൾ നടപ്പാക്കുമെന്ന് അവരുടെ പ്രകടനപത്രികയിൽ പറയുന്നുണ്ട്. അതിനർത്ഥം മോദിജി മുത്തലാഖ് സമ്പ്രദായം അവസാനിപ്പിച്ചതിനാൽ ശരിയ നിയമം നടപ്പിലാക്കും,’ ആദിത്യനാഥ് പറഞ്ഞു.
”ജനങ്ങളുടെ സ്വത്ത് എടുത്ത് വിതരണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രകടനപത്രിക പറയുന്നത്. നിങ്ങളുടെ സ്വത്ത് കൊള്ളയടിക്കാൻ കോൺഗ്രസിനെയും സമാജ് വാദി പാർട്ടിയെയും അനുവദിക്കണോ?’ ‘ഈ നാണംകെട്ടവരുടെ അവസ്ഥ നോക്കൂ. ഒരു വശത്ത് അവർ നിങ്ങളുടെ സ്വത്തിൽ കണ്ണു വച്ചിരിക്കുന്നു. മറുവശത്ത് മാഫിയകളെയും ക്രിമിനലുകളെയും അവരുടെ മാലയാക്കി അവരുടെ പേരിൽ ഫാത്തിഹ ചൊല്ലുന്നു,’

രാജസ്ഥാനിൽ മോദി മന്ഡമോഹൻ സിങ്ങ് പറഞ്്ഞുവെന്ന് കാണിച്ച് നടത്തിയ വിവാദ പരാമർശം യോഗിയും ആവർത്തിച്ചു. 2006-ൽ ‘ഡോ. മൻമോഹൻ സിംഗ് ജി പ്രധാനമന്ത്രിയായിരിക്കുമ്പോൾ, രാജ്യത്തിന്റെ വിഭവങ്ങളിൽ മുസ്ലീങ്ങൾക്കാണ് ആദ്യ അവകാശമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.. നമ്മുടെ ദലിതരും പിന്നോക്കക്കാരും ദരിദ്രരും കർഷകരും അമ്മമാരും സഹോദരിമാരും എവിടെ പോകും, യുവാക്കൾ എവിടെ പോകും? യോഗി ചോദിച്ചു.

”10 വർഷം മുമ്പ് രാജ്യത്ത് ഭയത്തിന്റെയും ഭീകരതയുടെയും അന്തരീക്ഷമായിരുന്നു, ആളുകൾ ഭയപ്പെട്ടിരുന്നു. 2014 ന് ശേഷം തീവ്രവാദം നിയന്ത്രിക്കപ്പെട്ടു, 2019 ആയപ്പോഴേക്കും തീവ്രവാദത്തിന്റെ വേരുകൾ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 നിർത്തലാക്കുന്ന തരത്തിലുള്ള ഒരു കാര്യം മോദി ജി ചെയ്തു. ഇന്ന് തീവ്രവാദം. ഇന്ത്യയിൽ നശിപ്പിക്കപ്പെട്ടു,’ എന്നും യോഗി അവകാശപ്പെട്ടു.

എവിടെയെങ്കിലും വലിയ പടക്കം പൊട്ടിക്കുമ്പോഴെല്ലാം തങ്ങൾക്ക് പങ്കില്ലെന്ന് പാകിസ്ഥാൻ വ്യക്തമാക്കുന്നുവെന്നും ആദിത്യനാഥ് അവകാശപ്പെട്ടു. അബദ്ധത്തിൽ പോലും ഇന്ത്യയിൽ ഒരു ഭീകരാക്രമണം നടക്കുകയും നിരപരാധികളായ ചില പൗരന്മാർ കൊല്ലപ്പെടുകയും ചെയ്താൽ അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്ന് പാകിസ്ഥാൻ ഭയപ്പെടുന്നു,” എന്നും യോഗി വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles