യുഡിഎഫ് സ്ഥാനാർഥികൾക്ക് വിജയത്തിനായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ പ്രവർത്തനമാരംഭിച്ചു
ലണ്ടൻ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ പ്രവർത്തനമാരംഭിച്ചു. യുഡിഎഫ് സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കി രാജ്യത്ത് ഇന്ത്യാ സഖ്യം അധികാരത്തിലേറുന്നതിന് സാധ്യമായ എല്ലാ പിന്തുണയും നൽകുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. ചാപ്റ്ററിന്റെ നേതൃത്തിൽ ‘മിഷൻ 2024’ തെരഞ്ഞെടുപ്പു പ്രചാരണകമ്മിറ്റിയും രൂപീകരിച്ചു.
കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ നിന്ന് യുകെയിലെത്തിയവരും സൈബർ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരെയും അണിനിരത്തിയാണ് കമ്മിറ്റി രൂപീകരിച്ചത്.
സാം ജോസഫ് (കൺവീനർ), റോമി കുര്യാക്കോസ്, സുരജ് കൃഷ്ണൻ, നിസാർ അലിയാർ (ജോ. കൺവീനർമാർ )
കമ്മിറ്റി അംഗങ്ങളായി അരുൺ പൗലോസ്, അജി ജോർജ്, അരുൺ പൂവത്തൂമൂട്ടിൽ, വിഷ്ണു പ്രതാപ്, വിഷ്ണു ദാസ്, ജിതിൻ തോമസ്, ജെന്നിഫർ ജോയ് എന്നിവരെ തെരഞ്ഞെടുത്തു.