ഇൻഡ്യ മുന്നണി അധികാരത്തിലേറിയാൽ പൗരത്വ നിയമം റദ്ദാക്കും.
രാഹുൽ ഗാന്ധിക്കുപുറമെ പ്രിയങ്ക ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ബിജെപി സർക്കാരുമായി പിണറായി വിജയൻ ഒത്തുകളിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു.
പത്തനംതിട്ടയിൽ യു.ഡി.എഫ് യോഗത്തിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറികൂടിയായ പ്രിയങ്ക ഗാന്ധി.
ലൈഫ് മിഷൻ മുതൽ സ്വർണക്കടത്ത് വരെ ഒട്ടേറെ അഴിമതി ആരോപണങ്ങൾ പിണറായി വിജയനെതിരെ ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ, ഒരിക്കൽ പോലും മോദി സർക്കാർ അദ്ദേഹത്തിനെതിരേ നടപടിയെടുത്തിട്ടില്ല. ‘കേരളത്തിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് കോടിക്കണക്കിന് രൂപയുമായി പിടികൂടി. വിഷയത്തിൽ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ല’ ഫുടബോൽ കളിക്കിടെ എതിർടീമുമായി വിട്ടുവീഴ്ചക്ക് തയ്യാറാകുന്നുവെങ്കിൽ ഒരിക്കലും കളിയിൽ വിജയിക്കില്ല. രാഹുൽ ഗാന്ധി അനീതിക്കെതിരെ ശബ്ദമുയർത്തുകയും ജനാധിപത്യത്തിനം സംരക്ഷിക്കുന്നതിനു കന്യാകുമാരി മുതൽ കാശ്മീർ വരെ നടന്ന കാര്യം ഓർമിച്ച പ്രിയങ്ക ബിജെപിക്കൊപ്പം നിന്ന് എൻറെ സഹോദരൻ രാഹുൽഗാന്ധിയെ ആക്രമിക്കുകയാണ് പിണറായി ചെയ്യുന്നതെന്ന് പറഞ്ഞു.
ഇൻഡ്യ മുന്നണി അധികാരത്തിൽ വന്നാൽ മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സിഎഎയിൽ കോൺഗ്രസ് നിലപാടെന്താണെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെയും ഇടതുമുന്നണിയുടെയും പ്രചാരണത്തിനു മറുപടിയെന്ന നിലയിലാണ് പ്രിയങ്കയുടെ ഉറപ്പ്.
രാജ്യത്തിനുവേണ്ടി കോൺഗ്രസ് എന്തു ചെയ്തുവെന്ന് ചോദിക്കുന്നവരോട് ശക്തമായ ജനാധിപത്യ രാഷ്ട്രം കെട്ടിപ്പടുത്തുവെന്നതാണ് നേട്ടം. മേദിയും കൂട്ടാളികളും രാജ്യത്തെ ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നു. കോടതിയെ ഭീഷണിപ്പെടുത്തുന്നു. വ്യവസായികളെ കൂട്ടുപിടിച്ച് മാധ്യമങ്ങളെ നിയന്ത്രിക്കുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങളൊന്നും ബിജെപി തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നില്ലെന്നും പ്രിയങ്ക വിശദീകരിച്ചു.
ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ മണിപ്പൂർ പ്രശ്‌നം പരിഹരിക്കുമെന്നും സമാധാന ജീവിതത്തിലേക്ക് സംസ്ഥാനത്തെ കൊണ്ട് വരുമെന്നും അവർ പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും സ്ത്രീകളെ ആക്രമിക്കുന്നവരെ സംരക്ഷിക്കുകയാണെന്നും അവർ വിമർശിച്ചു. കേന്ദ്രത്തിൽ തൊഴിലില്ലായ്മ അടിയ്ക്കടി വർധിക്കുന്നു .കേരളത്തിലും തൊഴിലില്ലായ്മ രൂക്ഷമാണെന്നും പാർട്ടി പ്രവർത്തകർക്ക് മാത്രമാണ് ഇവിടെ സർക്കാർ ജോലി കിട്ടുന്നതെന്നും പ്രിയങ്ക പറഞ്ഞു. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനും, സ്വാതന്ത്ര്യം നിലനിർത്താനും വേണ്ടിയാവണം നമ്മുടെ വോട്ട് വിനിയോഗിക്കേണ്ടത്. ചരിത്ര പ്രാധാന്യം ഉള്ള ഈ തിരഞ്ഞെടുപ്പിൽ ഇന്ത്യയെ തിരഞ്ഞെടുക്കണമെന്നും പ്രിയങ്ക ആഹ്വാനം ചെയ്തു.