Thursday, December 26, 2024

Top 5 This Week

Related Posts

ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി പൈങ്ങോട്ടൂരിൽ ആരംഭിച്ചു

കോതമംഗലം :മുഖ്യമന്ത്രിയുടെ രണ്ടാം നൂറു ദിന പരിപാടിയിൽ പെടുത്തി കാർഷിക സംസ്‌കൃതി പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ പൈങ്ങോട്ടൂർ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സീമ സിബി നിർവഹിച്ചു.

പഞ്ചായത്ത്
വിക.സ്റ്റാ. ചെ. പേഴ്‌സൻ. . മിൽസി ഷാജി അധ്യക്ഷത വഹിച്ചു. കോതമംഗലം ബ്ലോക്ക് മെമ്പർ ആനീസ് ഫ്രാൻസിസ്, പഞ്ചായത്ത് സ്റ്റാ കമ്മിറ്റി ചെയർമാൻമാരായ സന്തോഷ് ജോർജ് , നൈസ് ഏൽദോ. പഞ്ചായത്ത് മെമ്പർമാരായ സാബു മത്തായി, സണ്ണി കാഞ്ഞിരത്തിങ്കൽ, സാറാമ്മ പൗലോസ്, സുബിമോൾ ഷൈൻ എന്നിവർ സംസാരിച്ചു.
കൃഷിഓഫീസർ അമ്പിളി സദാനന്ദൻ പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റൻറ് മാരായ നിഷാദ് കെ കെ , അൻജ്ജലി പരമേശ്വരൻ
കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സമിതി ഭാരവാഹികൾ കേര സമിതി ഭാരവാഹികൾ ,പച്ചക്കറി ക്ലസ്റ്റർ കർഷകർ എന്നിവർ സംബന്ധിച്ചു.കേരഗ്രാമം പദ്ധതിയിൽ കർഷകർക്ക് തെങ്ങു കയറ്റ യന്ത്രം ഉപയോഗിച്ചുള്ള പരിശീലനവും നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles