ലോക്‌സഭാ തിരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിൻറെ വോട്ടിങ് പൂർത്തിയായി. തിരഞ്ഞെടുപ്പ് കമ്മീഷൻറെ വൈകീട്ട് 9 മണിവരെയുള്ള ഔദ്യോദിക കണക്കുകൾ അനുസരിച്ചു 62.37 ശതമാനമാണ് ആകെ പോളിംഗ് ശതമാനം. വെസ്റ്റ് ബംഗാൾ 77.57 ശതമാനം, ബിഹാർ 48.50 ശതമാനം, ഒറ്റ ഘട്ടമായി 39 സീറ്റുകളിലേക്കും പോളിംഗ് നടന്ന തമിഴ്നാട്ടിൽ 65.19 ശതമാനം, ഉത്തർപ്രദേശിലെ 8 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 58.49 ശതമാനം എന്നിങ്ങനെയാണ് പോളിംഗ് രേഖപ്പെടുത്തിയത്.
എഴു ഘട്ടമായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും അധികം സീറ്റുകൾ വിധിയെഴുതുന്ന ഘട്ടമാണ് പൂർത്തിയായത്.. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 102 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്.
രാവിലെ ഏഴുമണിക്കാണ് പോളിംഗ് ആരംഭിച്ചുത്. 1,625 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 16 കോടി 63 ലക്ഷം പേരാണ് ആദ്യഘട്ടത്തിലെ വോട്ടർമാർ.
ബംഗാളിലും മണിപ്പുരിലും സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തു. ഛത്തീസ്ഗഡിൽ സ്‌ഫോടനത്തിൽ സിആർപിഎഫ് ഉദ്യോഗസ്ഥന് പരുക്കേറ്റു.
ബംഗാളിലെ കൂച്ച്‌ബെഹാറിലും ആലിപുർദ്വാറിലും അക്രമസംഭവഭങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ബംഗാളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും പരസ്പരം കുറ്റം ആരോപിച്ചു. തിരഞ്ഞെടുപ്പ് ഓഫീസിന് തീയിട്ടതായും ബൂത്ത് ഏജൻറുമാരെ കൈയ്യേറ്റം ചെയ്തതായും പോളിങ് ബൂത്ത് പിടിച്ചെടുക്കാൻ ശ്രമിച്ചതായും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
മണിപ്പുരിലും പലയിടങ്ങളിലും സംഘർഷമുണ്ടായി. ഇംഫാലിലും ബിഷ്ണുപുരിലും ബൂത്ത് പിടിച്ചെടുക്കാൻ ശ്രമമുണ്ടായി.