ഇസ്രായേലിനെതിരായ പ്രതികാര നടപടിയുടെ ഭാഗമായി ചരക്കുകപ്പൽ പിടിച്ചെടുത്ത് ഇറാൻ. ഹോർമൂസ് കടലിടുക്കിനോട് ചേർന്ന് സഞ്ചരിച്ചിരുന്ന എം.സി.എസ് ഏരീസ് എന്ന കപ്പലാണ് പിടിച്ചെടുത്തത്. കപ്പൽ ഇറാൻ സമുദ്രാതിർത്തിയിലേക്ക് നീക്കിയതായി തെഹ്റാനിൽ നിന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇസ്രയേൽ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ.
പോർച്ചുഗീസ് പതാകയുള്ള എം.എസ്.സി ഏരീസ് എന്ന കപ്പലാണ് പിടിച്ചെടുത്തത്. കപ്പൽ ഇറാനിയൻ സമുദ്രാതിർത്തിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇറാൻ നാവികസേനയും റെവല്യൂഷനറി ഗാർഡും ചേർന്നാണ് കപ്പൽ പിടിച്ചെടുത്തത്. കപ്പൽ പിടിച്ചെടുത്തതിൽ ഇറാൻ വലിയ വിലകൊടുക്കേണ്ടിവരുമെന്ന് ഇസ്രായേൽ സൈനിക വക്താവ് വ്യക്തമാക്കി. കപ്പല് #ജീവനക്കാരിൽ 17 പേർ ഇന്ത്യക്കാരാണെന്നാണ് വിവരം. ഇവരെ നയതന്ത്ര മാർഗത്തിലൂടെ മോചിപ്പിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്്. കപ്പൽ യു.എ.ഇയിൽ നിന്ന് മുംബൈയിലെ ജവഹർ ലാൽ നെഹ്‌റു പോർട്ടിലേക്ക് വരികയായിരുന്നു
ഗോർട്ടൽ ഷിപ്പിങ് കമ്പനിയിൽ നിന്ന് അന്താരാഷ്ട്ര ഷിപ്പിങ് ലൈനായ എംഎസ്സിയാണ് ഏരീസ് എന്ന കപ്പൽ പാട്ടത്തിനെടുത്തത്. സോഡിയാക് മാരിടൈമിനോട് അഫിലിയേറ്റ് ചെയ്ത കമ്പനിയാണ് ഗോർട്ടൽ ഷിപ്പിങ്. സോഡിയാക് ഭാഗികമായി ഇസ്രായേലി വ്യവസായി ഇയാൽ ഓഫറിന്റെ ഉടമസ്ഥതയിലുള്ളതാണ്. തെക്കുകിഴക്കുള്ള ഒമാൻ ഗൾഫിന്റെയും പേർഷ്യൻ ഗൾഫിന്റെയും ഇടയിൽ വരുന്ന തന്ത്രപ്രധാന ജലപാതയാണ് ഹോർമുസ് കടലിടുക്ക്. ഏപ്രിൽ ഒന്നിന് സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാൻ നയതന്ത്ര കേന്ദ്രത്തിൽ നടത്തിയ ആക്രമണത്തിനു തിരിച്ചടിയെന്ന നിലയിൽ ഇസ്രയേലിനെതിരെ ഏത് സമയവും ആക്രമണം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കപ്പൽ പിടിച്ചെടുത്തത്. സംഭവത്തിൽ ഇസ്രയേൽ എങ്ങനെ പ്രതികരിക്കുമെന്നും ഇറാന്റെ അടുത്ത നീക്കവും വ്യക്്തമല്ല. ഇരു രാജ്യങ്ങളും നേരിട്ട് ഏറ്റമുട്ടലിലേക്കണ് കാര്യങ്ങൾ പോകുന്നത്,