Thursday, December 26, 2024

Top 5 This Week

Related Posts

കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ കരകയറ്റി


കോതമംഗലം കോതമംഗലത്ത് ജനവാസ മേഖലയിൽ കിണറ്റിൽ വീണ കാട്ടാനയെ കരകയറ്റി. കരകയറിയ ആന കാട്ടിലേക്ക് ഓടിപോയി. ആനയെ കണ്ടെത്തി 16 മണിക്കൂറിനു ശേഷമാണ് രക്ഷാപ്രവർത്തനം. കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപാറ പ്ലാച്ചേരിയിൽ പത്രോസിന്റെ ചതുരാകൃതിയിലുള്ള കിണറ്റിലാണ് കാട്ടുകൊമ്പൻ വീണത്. കിണറിന്റെ തിട്ടയിടിച്ചാണ് ആനക്ക് സ്വയം കയറാനുള്ള വഴിയൊരക്കിയത്.
കിണർ ഇടിക്കുന്നത് സംബന്ധിച്ച് ഉടമയുമായി നഷ്ടപരിഹാരം സംബന്ധിച്ച്് തർക്കമുണ്ടായിരുന്നു. ഇതിനിടെ മയക്കുവെടിവച്ചശേഷം കരയക്കുകയറ്റാനും ആലോചന നടന്നു. കോട്ടപ്പടി പഞ്ചായത്തിലെ 4 വാർഡുകളിൽ (1,2,3,4 വാർഡുകളിൽ ) നിരോധനജ്ഞ പ്രഖ്യാപിച്ചിരുന്നു. സമീപത്തുളളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. പിന്നീട് ആർ.ഡി.ഒ, മലയാറ്റൂർ ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടത്തിയാണ് കിണറിന്റെ തി്ട്ട ഇടിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചത്. വീഴ്ചയുടെയും സ്വയം ര്ക്ഷപ്പെടാനുള്ള ശ്രമവും ആനയക്ക് ശരീരത്തിൽ പരിക്കേറ്റിട്ടുണ്ട്്്.
എന്നാൽ മയക്കുവെടിവയ്ക്കാതെ ആനയെ കരയ്ക്കുകയറ്റിയതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. വനം വകുപ്പ് വഞ്ചിച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles