ഇടുക്കി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പിപി സുലൈമാൻ റാവുത്തർ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിൽ ചേർന്നു.
കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്ന സുലൈമാൻ റാവുത്തർ നിലവിൽ കെപിസിസി രൂപീകരിച്ച 25 അംഗ തെരഞ്ഞെടുപ്പ് സമിതിയിൽ അംഗമാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ട്രഷററുമായി പ്രവർത്തിച്ചിട്ടുണ്ട്.
1982 ൽ ഇടുക്കിയിൽ എൽഡിഎഫ് പിന്തുണയോടെ മത്സരിച്ച് 1200 വോട്ടിന് പരാജയപ്പെട്ടു. വീ്ണ്ടും 87 ലും 2001ലും മത്സരിച്ചെങ്കിലും കാൽലക്ഷത്തിലേറെ വോട്ട്്് നേടിയിരുന്നു. 1996ൽ ഇടുക്കിയിൽ നിന്നാണ് സുലൈമാൻ റാവുത്തൽ എൽഡിഎഫ് പിന്തുണയോടെ നിയമസഭയിലെത്തി.യുഡിഎഫ് കൺവീനർ ജോയി വെട്ടിക്കുഴിയെ പരാജയപ്പെടുത്തി ഇടുക്കിയിൽ നിന്നും എൽഡിഎഫ് എംഎൽഎ ആയി. പിന്നീട് കോൺഗ്രസിൽ ചേർന്നെങ്കിലും അടുത്ത കാലത്ത് സജീവമായിരുന്നില്ല.
മലയോര മേഖലയിൽ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനത്തിൽ ത്യാഗപൂർവമായ പങ്ക് വഹിച്ചിട്ടുളള സുലൈമാൻ റാവുത്തറുടെ രാജി തിരഞ്ഞെടുപ്പ് ഘട്ടത്തിൽ യു.ഡി.എഫിനു ആഘാതമാണ്.