Thursday, December 26, 2024

Top 5 This Week

Related Posts

മോദി ഇന്ത്യൻ ജനതയെ മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ചതല്ലാതെ ഒന്നും ചെയ്തില്ല : എം.കെ.സ്റ്റാലിൻ

ചെന്നൈ ; ഒരു കുടുംബംപോലെ കഴിയുന്ന ഇന്ത്യയിലെ ജനതയെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുകയല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നും ചെയ്തിട്ടില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആരോപിച്ചു. .
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ വർഷങ്ങളായി മൗനംപാലിച്ച നരേന്ദ്ര മോദിയാണ് സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്നത്. ബിൽക്കീസ് ബാനു ബലാത്സംഗക്കേസിലെ കുറ്റവാളികളെ മോചിപ്പിച്ചപ്പോഴും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാതിക്രമ പരാതി ഉയർന്നപ്പോഴും മോദി മൗനത്തിലായിരുന്നു. മണിപ്പുരിൽ സ്ത്രീകളെ ലൈംഗികമായി ആക്രമിക്കപ്പെട്ടു. ബിജെപി എംഎൽഎ കുൽദീപ് സിങ് ലൈംഗികാതിക്രമക്കേസിൽ പ്രതിയായി. ഉന്നാവോ, ഹാഥ്രസ് സംഭവങ്ങളിലെ ഇരയുടെ കുടുംബത്തോട് അനീതി കാണിച്ചു. ഈ സംഭവങ്ങളിൽ എല്ലാം മോദി മൂകസാക്ഷിയായി തുടർന്നു. ഒരു കുടുംബംബപോലെ കഴിയുന്ന ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുകയല്ലാതെ നരേന്ദ്ര മോദി ഒന്നും ചെയ്തില്ലെന്നും സ്റ്റാലിൻ പറഞ്ഞു. ഇന്ത്യ കൂട്ടായ്മയുടെ മധുര ലോക്സഭാ സ്ഥാനാർഥി സു വെങ്കടേശൻ, ശിവ ഗംഗ സ്ഥാനാർഥി കാർത്തി പി ചിദംബരം എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു

മോദി കി ഗ്യാരണ്ടി എന്ന പേരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തെ പരാമർശിച്ച്് താൻ കുറച്ച് കാര്യങ്ങൾ മുന്നോട്ട് വെയ്ക്കാം അതിന് ഗ്യാരണ്ടി തരുമോ എന്ന് സ്റ്റാലിൻ കഴിഞ്ഞ ദിവസം സ്റ്റാലിന്റെ ചോദച്ചിരുന്നു. ഇലക്ടറൽ ബോണ്ട് അന്വേഷണം നടത്തുമോ, ചൈന കടന്നുകയറ്റം നടത്തിയ സ്ഥലം തിരിച്ചുപിടിക്കുമോ, മോദിയുടെ ബിജെപി വിജയിച്ചാൽ ജാതി സെൻസസ് നടത്തുമോെ എന്നിങ്ങനെയായിരുന്നു സ്റ്റാലിന്റെ ചോദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles