Modal title

Subscribe to newsletter

Wednesday, April 16, 2025

Top 5 This Week

Related Posts

ഏ.കെ. ആന്റണിയെ പരിഹസിച്ച് മകൻ അനിൽ ആ്ന്റണി

ഏ.കെ. ആന്റണിയെ പരിഹസിച്ച് മകൻ അനിൽ ആ്ന്റണി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാന മന്ത്രിയാകുമെന്ന് പറഞ്ഞ ആളാണ്. അദ്ദേഹത്തിന്റെ പ്രസ്താവനക്ക് പ്രസ്‌ക്തിയില്ല, കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്നും അച്ഛനോട് സഹതാപം മാത്രമാണുള്ളതെന്നും പറഞ്ഞു. 
പത്തനംതിട്ടയിൽ താൻ വിജയിക്കുമെന്ന് കണ്ട് കോൺഗ്രസുകാർ വിറളി പൂണ്ട് ഓരോന്ന് പറയുകയാണെന്നും അനിൽ ആന്റണി പറഞ്ഞു.

പത്തനംതിട്ടയിൽ അനിൽ ആന്റണി തോൽക്കുമെന്നും യു.ഡി.എഫ് സ്ഥാനാർഥി വിജയിക്കുമെന്നും എ.കെ. ആന്റണി തിരുവനന്തപുരത്ത് പറഞ്ഞതാണ് അനിൽ ആന്റണിയെ ചൊടിപ്പിച്ചത്. പ്രമുഖരുടെ മക്കൾ മോദിയോടൊപ്പം ചേരുന്നത് തെറ്റാണ്. ‘കുടുംബം വേറെ, രാഷ്ട്രീയം വേറെ എന്നതാണ് തന്റെ നിലപാട്. ഇത് കെ.എസ്.യു കാലം മുതലുള്ള നിലപാടാണ്. മക്കളെക്കുറിച്ച് തന്നെക്കൊണ്ട് അധികം പറയിക്കണ്ട. ആ ഭാഷ താൻ ശീലിച്ചിട്ടില്ല.അത് തന്റെ സംസ്‌കാരമല്ല’. എന്നായിരുന്നു ആന്റണിയുടെ പ്രതികരണം.

താൻ പ്രചാരണത്തിനു പോയില്ലെങ്കിലും പത്തനംതിട്ടയിൽ അനിൽ തോൽക്കും. എന്നും ചോദ്യത്തിനു മറുപടിയായി ആന്റണി വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles