‘സമൂഹത്തിൽ വിദ്വേഷവും വെറുപ്പും ഭീതി സൃഷ്ടിക്കുന്നതെന്ന് പരക്കെ വിമർശിക്കപ്പെടുന്ന ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ച്് ഇടുക്കി രൂപത. അവധിക്കാലത്ത് നടത്തുന്ന വിശ്വാസോത്സവത്തിൻറെ ഭാഗമായി കുട്ടികൾക്കായാണ് വിവാദ സിനിമ പ്രദർശിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പള്ളികളിൽ 10,11,12 ക്ലാസുകളിലെ വിദ്യാർഥികൾക്കായി സിനിമ പ്രദർശിപ്പിച്ചത്.
കുട്ടികൾക്കുള്ള ട്രെയിനിങ് പ്രോഗ്രാമിൻറെ ഭാഗമായാണ് സിനിമ പ്രദർശിപ്പിച്ചതെന്ന് ഇടുക്കി രൂപത മീഡിയ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട് പറയുന്നു.
കുട്ടികൾ പ്രണയത്തിൽ അകപ്പെട്ട് വഴിതെറ്റി പോകുന്നു. ഇതിൽ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. ഈ പ്രവണതക്ക് തടയിടുകയാണ് ലക്ഷ്യമെന്നു അദ്ദേഹം വിശദീകരിക്കുന്നു. ഇത്തവണ പ്രണയം എന്ന വിഷയമാണത്രെ ചർച്ചക്കെടുത്തത്.
കെട്ടുകഥകൾ നിറച്ച സിനിമക്കെതിരെ മതേതര സമൂഹം തുടക്കംമുതൽ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. സംഘ്പരിവാർ പ്രൊപഗണ്ടയാണെന്ന് ചൂണ്ടികാണിച്ച് സംസ്ഥാനത്തെ കോൺഗ്രസ്, സിപിഎം അടക്കം മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനളും സിനിമയെ എതിർക്കുന്നു. കഴിഞ്ഞ ദിവസം സിനിമ സംപ്രേക്ഷണം ചെയ്ത ദൂരദർനെതിരയും പരാതി ശക്തമായിരുന്നു