Home LOCAL NEWS IDUKKI ഉടുമ്പൻചോല മണ്ഡലത്തിൽ ജോയ്‌സ് ജോർജ്ജിന് ഹൃദ്യമായ സ്വീകരണം

ഉടുമ്പൻചോല മണ്ഡലത്തിൽ ജോയ്‌സ് ജോർജ്ജിന് ഹൃദ്യമായ സ്വീകരണം

0
157

കേരളത്തിന് വേണ്ടിയും ഇടുക്കി ജില്ലയ്ക്ക് വേണ്ടിയും പൊരുതിയ വ്യക്തിയാണ് ജോയ്സ് ജോർജെന്ന് എം.എം. മണി

പുതകിൽ :ഉടുമ്പൻ ചോല മണ്ഡലത്തിൽ പര്യടനം നടത്തി എൽ ഡി എഫ് സ്ഥാനാർഥി ജോയിസ് ജോർജ്. പുതുകിലിൽ നിന്ന് ആരംഭിച്ച പര്യടനം ഉടുമ്പൻ ചോല മണ്ഡലം എം എൽ എ. എം എം മണി ഉദ്ഘാടനം ചെയ്തു.

കേരളത്തിന് വേണ്ടിയും ഇടുക്കി ജില്ലയ്ക്ക് വേണ്ടിയും പൊരുതിയ വ്യക്തിയാണ് ജോയ്സ് ജോർജ് എന്നും പിന്നീട് വന്ന എം പി ഇടുക്കി ജില്ലയ്ക്ക് വേണ്ടി ശബ്ദിക്കാത്ത വ്യക്തിയാണ് എന്നും എം എം മണി പറഞ്ഞു. . എൽ ഡി എഫ് ഉടുമ്പൻചോല മണ്ഡലം കൺവീനർ പി എൻ വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി എൻ മോഹനൻ, രാജാക്കാട് ഏരിയാ സെക്രെട്ടറി എം എൻ ഹരിക്കുട്ടൻ, ജില്ലാ കമ്മറ്റി അംഗം വി എ കുഞ്ഞുമോൻ, സുമാ സുരേന്ദ്രൻ, വി വി ഷാജി, രാജാക്കാട് ഏരിയാ സെക്രെട്ടറി എൻ പി സുനിൽ കുമാർ, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സി യു ജോയി, സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി കെ ധനപാൽ, സി പി ഐ ശാന്തൻപാറ മണ്ഡലം സെക്രെട്ടറി കെ സി ആലീസ്, കേരളാ കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി അംഗം സനൽ കുമാർ മംഗലശ്ശേരി, കേരള കോൺഗ്രസ്സ് ബി ജില്ലാ പ്രസിഡന്റ്‌ രതീഷ് അത്തിക്കുഴി, യുത്ത് ഫ്രണ്ട് ജില്ലാ സെക്രെട്ടറി വിപിൻ സി അഗസ്റ്റിൻ, എന്നിവർ പങ്കെടുത്തു

പുതകിലിൽ നിന്നും കുംഭപ്പാറയിൽ തുറന്ന വാഹനത്തിൽ എത്തിയ സ്ഥാനാർഥിയെ പരമ്പരാഗത രീതിയിൽ ആരതി ഉഴിഞ്ഞും കുരവയിട്ടും ഉപചാരങ്ങളോടെയാണ് സ്വീകരിച്ചത്. പിന്നീട് ഖജനപ്പാറ, നടുമുറ്റം, രാജകുമാരി സൗത്ത്, രാജകുമാരി നോർത്ത് എന്നിവടങ്ങളിൽ ജോയ്സ് ജോർജ് പര്യടനം നടത്തി

ജോയ്സ് ജോര്‍ജ്ജ് തിങ്കളാഴ്ച ഇടുക്കിയിലും ചൊവ്വാഴ്ച കോതമംഗലത്തും

ചെറുതോണി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ് തിങ്കളാഴ്ച ഇടുക്കി അസംബ്ലി മണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ 7.30 ന് കഞ്ഞിക്കുഴി പഞ്ചായത്തിലെ വെണ്‍മണിയില്‍ പര്യടന പരിപാടിയുടെ ഉദ്ഘാടനം എന്‍സിപി (എസ്) സംസ്ഥാന സെക്രട്ടറി അനില്‍ കൂവപ്ലാക്കല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പഴയരിക്കണ്ടം, കഞ്ഞിക്കുഴി, കീരിത്തോട്, ചേലച്ചുവട്, കരിമ്പന്‍, ചാലിക്കട, ഉപ്പുതോട്, രാജമുടി, താഴെപതിനാറാംകണ്ടം, മുരിക്കാശ്ശേരി, മങ്കുവ, പനംകൂട്ടി, കമ്പിളികണ്ടം, പണിക്കന്‍കുടി, ഇരുമലക്കപ്പ്, പാറത്തോട്, മുക്കുടം, അഞ്ചാംമൈല്‍, കൊന്നത്തടി, മുനിയറ, മുള്ളരിക്കുടി, പെരിഞ്ചാംകുട്ടി, ചെമ്പകപ്പാറ, മേലേചിന്നാര്‍, കനകക്കുന്ന്, പെരുംതൊട്ടി, കിളിയാര്‍കണ്ടം, വാത്തിക്കുടി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം വാത്തിക്കുടിയില്‍ സമാപിക്കും. സമാപന സമ്മേളനം എം.എം. മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച കോതമംഗലം മണ്ഡലത്തില്‍ പര്യടനം നടത്തും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here