Thursday, December 26, 2024

Top 5 This Week

Related Posts

ഉള്ളിശ്ശേരിയില്‍ തവള ചരിത്രം തിരുത്തി

കെല്ലൂര്‍ : കലികാലം എന്നല്ലാതെ എന്തു പറയാനാണ്. സാധാരണ പാമ്പ് തവളയെയാണ് വിഴുങ്ങുക. എന്നാല്‍ ഉള്ളിശ്ശേരിയില്‍നിന്നു ചരിത്രം തിരുത്തി തവള പാമ്പിനെ വിഴുങ്ങിയ അത്ഭുത വാര്‍ത്തയാണ് കേള്‍ക്കുന്നത്.
ഉള്ളിശ്ശേരി ആറാം മൈലിലാണ് സംഭവം. കണക്കശ്ശേരി അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ട്രൈബല്‍ ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിട്ടത്തിനു മുറ്റത്തെ കിണറിനടുത്താണ് പാമ്പിനെ പകുതിയിലേറെയും വിഴുങ്ങിയ നിലയില്‍ തവളയെ കണ്ടെത്തിയത്. കാഴ്ച കണ്ടവര്‍ ചിത്രം പകര്‍ത്തിയതോടെ ഇപ്പോള്‍ ഈ തവളയുടെ അതിജീവനം വൈറലാവുകയാണ്. തവളയെ വരിഞ്ഞു മുറുക്കാന്‍ ശ്രമിച്ച ഉഗ്ര വിഷമുള്ള പാമ്പിനെ തവള എങ്ങനെയാണ് കീഴ്‌പ്പെടുത്തിയതെന്ന് വ്യക്തമല്ല. എന്തായാലും തവള പാമ്പുകളെ ഭയന്നാല്‍ പോരാ പാമ്പുകള്‍ തവളയെയും ഭയക്കണമെന്നാണ് ഉള്ളിശ്ശേരിയിലെ തവള പഠിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles