Friday, November 1, 2024

Top 5 This Week

Related Posts

അമേരിക്കയിലെ ഭൂചലനം ആളപായമില്ല

അമേരിക്കയുടെ വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളിയാഴ്ച ഉണ്ടായ ഭൂചലനത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. പുലർച്ചെ ന്യൂയോർക്ക്, ന്യൂജേഴ്‌സി, പെൻസിൽവേനിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്. റിക്റ്റർ സ്‌കേലിൽ 4.8 തീവ്രത രേഖപ്പെടുത്തി. ചിലേടങ്ങളിൽ റോഡുകൾക്ക് വിളളലുകളും, കെട്ടിടങ്ങളുടെ ചുമരുകൾക്ക് കേടും സംഭവിച്ചു. ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയിൽ ഉൾപ്പെടെ കുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ട്. 30 സെക്കന്റ് നീണ്ട കുലുക്കത്തിൽ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ജനം ഭയപ്പെട്ടു. ട്രെയിൻ കടന്നുപോകുന്നതുപോലെ അനുഭപ്പെട്ടതായി തോന്നിയതായി പ്രദേശവാസികളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. പല അപ്പാര്ട്ട്‌മെന്റുകളും കുലുങ്ങി.
ഭൂചലനത്തെ തുടർന്ന് യുഎൻ സുരക്ഷാ കൗൺസിൽ ആസ്ഥാനത്ത് ഗസ്സയെക്കുറിച്ചുള്ള യോഗം താൽക്കാലികമായി നിർത്തിവച്ചു.

ന്യൂയോർക്കൽ 1983-ൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും, 2011-ൽ വിർജീനിയയിലെ 5.8 തീവ്രത രേ്ഖപ്പെടുത്തിയ ഭൂകമ്പവും ഉണ്ടായിട്ടുണ്ട്്്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles