Friday, November 1, 2024

Top 5 This Week

Related Posts

ഉത്തർപ്രദേശിലെ മദ്രസാ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി

ഉത്തർപ്രദേശിലെ മദ്രസാ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധി 17 ലക്ഷം വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി വിധി സ്റ്റേ ചെയ്തത്. യു.പിയിലെ മദ്രസാ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസമാണ് അലഹബാദ് ഹൈക്കോടതി നിയമം സ്റ്റേ ചെയ്തത്.

നിയമത്തിന്റെ വ്യവസ്ഥകൾ മനസിലാക്കുന്നതിൽ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചെന്ന് ചീഫ്ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഹരജിയിൽ വിശദമായ വാദം കേൾക്കേണ്ട ആവശ്യമുള്ളതിനാൽ കേന്ദ്ര സർക്കാരിനും യു.പി സർക്കാരിനും നോട്ടീസ് അയക്കുമെന്നും സുപ്രീം കോടതി വിധിയിൽ പറഞ്ഞു.
2004ൽ ഉത്തർപ്രദേശ് സർക്കാർ പാസാക്കിയ യുപി ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ ആക്ട് ഭരണഘടനാ വിരുദ്ധവും മതേതര തത്വങ്ങളുടെ ലംഘനവുമാണെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. ഇവിടെ പഠിക്കുന്ന കുട്ടികളെ സംസ്ഥാനത്തെ സ്‌കൂളുകളിലേക്ക് മാറ്റണമെന്നും ഉത്തരവിട്ടത്.
യു.പി മദ്രസാ ബോർഡിന്റെ ലക്ഷ്യങ്ങൾ നിയമ വിധേയമാണെന്നും ബോഡിന്റെ പ്രവർത്തനങ്ങൾ മതേതര മൂല്യങ്ങൾ ലംഘിക്കുമെന്ന് പറഞ്ഞ് അവ റദ്ദാക്കാൻ ഹൈക്കോടതിക്ക് അവകാശമില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ യു.പി സർക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.ജൂലൈ രണ്ടാം വാരം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. അത് വരെ ഹൈക്കോടതി ഉത്തരവിന് സ്റ്റേ തുടരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

യു.പിയിലെ മദ്രസകളിൽ 17 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്ത ഗ്രാമീണ മേഖലയിൽ എല്ലാ വിഭാഗത്തിലുംപ്പെട്ട ആയിരകണക്കിനു വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. അധ്യാപകരുടെ ജോലിയും നഷ്ടപ്പെടുന്നത് കനത്ത ആഘാതമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles