Friday, November 1, 2024

Top 5 This Week

Related Posts

കേരള സ്റ്റോറി ദൂരദർശൻ സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

കേരളത്തെ അപകീർത്തിപ്പെടുത്തുകയും സ്പർധ വളർത്തുകയും ചെയ്യുന്നതെന്ന് പരക്കെ വിമർശിക്കപ്പെട്ട കേരള സ്റ്റോറി എന്ന സിനിമ ദേശീയ ടെലിവിഷനായ ദൂരദർശൻ സംപ്രക്ഷണം ചെയ്യുന്നു. ദൂരദർശന്റെ സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ സംപ്രേഷണസമയം വിവരം പുറത്തുവിട്ടത്. വെള്ളിയാഴ്ച രാത്രി 8 ണ് സംപ്രേഷണം ചെയ്യുന്നത്.് ലോകത്തെ നടുക്കിയ കേരളത്തിൻറെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദർശൻ അവരുടെ സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയിരിക്കുന്നത്.

ദൂരദർശന്റെ നിലപാടിനെതിരെ ശക്്തമായ എതിർപ്പാണ് ഉയരുന്നത്.
ഇപ്പോൾ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത്് ദൂരദർശൻ ഈ സിനിമ ടെലികാസ്റ്റ് ചെയ്യുന്നതിന്റെ പിന്നിലെ ഉദ്ദേശ്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്.
കേരളത്തിലെ ജനങ്ങളെയാകെ അധിക്ഷേപിക്കുന്ന കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് ദൂരദർശൻ പിന്മാറണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ?
വ്യത്യസ്ത മതവിഭാഗങ്ങൾ സൗഹാർദത്തോടെ കഴിഞ്ഞുവരുന്ന കേരളത്തിൽ മതവർഗീയതയുടെ വിത്തിട്ട് ഭിന്നിപ്പുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമത്തിന് ദൂരദർശൻ പോലുള്ള പൊതുമേഖലാ മാധ്യമ സ്ഥാപനം കൂട്ടുനിൽക്കരുതെന്ന് സിപിഎം ആവശ്യപ്പെട്ടു.

സംഘപരിവാറിന്റെ വർഗീയ അജണ്ടക്കനുസരിച്ചു പ്രവർത്തിക്കുന്ന കളിപ്പാവയായി ദൂരദർശനെ പോലെയുള്ള പൊതുമേഖലാ സ്ഥാപനം മാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമിച്ച ചിത്രമാണ് ‘കേരള സ്റ്റോറി’യെന്നും സിനിമ പ്രദർശിപ്പിക്കുമെന്ന തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഭിന്നിപ്പ് ലക്ഷ്യമിട്ടുള്ള പ്രദർശനം അനുവദിക്കരുതെന്ന് കാണിച്ച് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. അസത്യങ്ങൾ കുത്തിനിറച്ച സിനിമ പ്രദർശിപ്പിക്കുന്നുവെന്നാണ് യു.ഡി.എഫ് പരാതി. ദൂരദർശൻ്റെ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും. രമേശ് ചെന്നിത്തലയും രംഗത്തുവന്നു..

സുദീപ്‌തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം കടുത്ത പ്രതിഷേധം സൃഷ്്ടിച്ചിരുന്നു. സംസ്ഥാനത്ത് മതപരിവർത്തനവും മതതീവ്രവാദവും നടക്കുന്നുണ്ടെന്ന് ചിത്രീകരിക്കാൻ ശ്രമിച്ച പ്രൊപ്പഗണ്ട സിനിമ സിനിമ കഴിഞ്ഞ മെയ്് 5 നാണ് റിലീസായത്.
യഥാർഥ കഥയെ അടിസ്ഥാനപ്പെടുത്തി ചിത്രീകരിച്ച സിനിമയാണിതെന്ന പ്രചാരണം റിലീസ് സമയത്ത് ശക്തമായിരുന്നു.
ട്രെയിലറിൽ 32,000 സ്ത്രീകൾ’ മതം മാറി തീവ്രവാദ പ്രവർത്തനത്തിന് പോയി എന്ന രീതിയിലാണ് ട്രെയിലർ ഇറങ്ങിയത്. ഇത് ചോദ്യം ചെയ്യപ്പെട്ടതോടെ മൂവായിരത്തോളം സ്ത്രീകളുടെ ജീവിതത്തിൽ സംഭവിച്ച കഥ എന്ന ടാഗ് ലൈൻ ഉപയോഗിച്ചു പ്രചാരണം നടത്തി. നിയമപരമായി വെല്ലുവിളി വ്ന്നതോടെ മൂന്നു സ്്ത്രീകളുടെ കഥ എന്ന് ടാഗ് ലൈൻ മാറ്റുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles