ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഇ.ഡി. അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിലേക്ക്. രണ്ടാം നമ്പർ ജയിലിൽ ആയിരിക്കും അദ്ദേഹത്തെ തടവിലിടുക. ഏപ്രിൽ 15 വരെയാണ് അദ്ദേഹത്തെ കോടതി റിമാൻഡ് ചെയ്തത്. അരവിന്ദ് കെജ്രിവാളിന്റെ ഇ.ഡി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. കെജ്രിവാൾ കൂടി തിഹാർ ജയിലിൽ എത്തുന്നതോടെ എഎപി യുടെ നാല് പ്രമുഖ നേതാക്കളാണ് ഒരേ ജയിലിൽ അടയ്ക്കപ്പെടുന്നത്.
ഉപ മുഖ്യ മന്ത്രിയായിരുന്ന എഎപി യിലെ രണ്ടാമൻ മനീഷ് സിസോദിയ, മുൻ ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ, രാജ്യസഭാ എംപി സഞ്ജയ് സിംഗ് എന്നിവരാണ് നിലവിൽ തിഹാർ ജയിലിൽ കിടക്കുന്നത്. കൂടാതെ തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയും ജയിലിൽ ഉണ്ട്. എല്ലാവരും വേറെവേറെ സെല്ലിലായതിനാൽ പരസ്പരം കാണുന്നതിനു അനുമതി ഇല്ല. ഇതിൽ സത്യേന്ദർ ജെയിൻ ഒഴികെ നാല് പ്രമുഖരും ഡൽഹി മദ്യനിയമം അഴിമതിക്കേസിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
കെജ്രിവാളിന്റെ ആരോഗ്യ സ്ഥിതി പരിഗണിച്ച് ദിവസവും പരിശോധന നടത്തും.?
കെജ്രിവാളിന്റെ അസുഖം കണക്കിലെടുത്ത് ജയിലിനുള്ളിൽ ചില മരുന്നുകളും പ്രത്യേക ഭക്ഷണക്രമവും കെജ്രിവാളിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു
അടിയന്തിര സാഹചര്യങ്ങളിൽ ഡോക്ടർമാരും മെഡിക്കൽ സ്റ്റാഫും ലഭ്യമാണ്. രാമായണം, ശ്രീമദ് ഭഗവദ് ഗീത ഉൾപ്പടെ നിർദിഷ്ട പുസ്‌കം വായിക്കുന്നതിനും അനുമതി ഉണ്ട്്്. തിഹാർ ജയിലിലേക്ക് മാറ്റുന്നതിന് മുമ്പ് ഭാര്യ സുനിത കെജ്രിവാൾ, മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരെ കാണാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. രാജ്യ ചരിത്രത്തിൽ ആദ്യം ജയിലിൽ കിടക്കുന്ന മുഖ്യമ്ര്രന്തിയാണ് . അരവിന്ദ് കെജ്രിവാൾ.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയും ഇന്ത്യ സഖ്യവും തമ്മിലുലുളള പോരാട്ടത്തിൽ കെജ്രിവളിന്റെ അറസ്റ്റും ജയിൽ വാസവും മുഖ്യ ചർച്ചകളിൽ ഒന്നായി മാറുന്നു.ഞായറാഴ്ച കെജ്രിവാളിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ ഇന്ത്യാ സഖ്യം ഡൽഹിയിൽ മഹാറാലി നടത്തിയിരുന്നു.