പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാജി ആവശ്യപ്പട്ടും ഹമാസ് തടവിലായ ബന്ദികളുടെ മോചനത്തിനും വേണ്ടിയുളള പ്രതിഷേധം ഇസ്രയേലിൽ ഇസ്രയേലി ഭരണകൂടത്തിനു വലിയ വെല്ലുവിളി ഉയർത്തുന്നു. ശനിയാഴ്ച ജറുസലേമിലെയും ടെൽ അവീവിൽ തെരുവുകളിൽ ആയിരങ്ങളാണ് തെരുവിറങ്ങിയത്. പ്രധാന റോഡ് ഉപരോധിച്ച പ്രകടനക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ടെൽ അവീവ് മ്യൂസിയം ഓഫ് ആർട്ടിന് മുന്നിലുള്ള ഹോസ്റ്റേജ് സ്‌ക്വയറിൽ ബന്ദികളുടെ കുടുംബങ്ങൾ അടക്കം പങ്കെടുത്ത പ്രതിഷേധം ബന്ദികളെ മോചിപ്പിക്കാതെ വീട്ടിലേക്ക് മടങ്ങില്ലെന്നും, ഞങ്ങൾ തെരുവിലായിരിക്കും… എന്ന്് പ്രഖ്യാപിച്ചു.
‘ഞങ്ങളുടെ നിലവിളി കേൾക്കാൻ ഞങ്ങളുടെ കൂടെ വരൂ എന്ന് കാണിച്ച കൂറ്റൻ സ്‌ക്രീനിനും സ്ഥാപിച്ചിരിന്നു.
തങ്ങളുടെ പ്രിയപ്പെട്ടവരെ മോചിപ്പിക്കുന്നതിനു പ്രധാന തടസ്സം നെതന്യാഹുവാണെന്നാണ് പ്രതിഷേധക്കാർ വിളിച്ചുപറയുന്നത്. സർക്കാർ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ മുഖ്യ ആവശ്യം. ബന്ദി കരാർ ആവശ്യപ്പെടുന്നതിനായി നെസെറ്റിന് പുറത്ത് നാല് ദിവസത്തേക്ക് തുടർ പ്രതിഷേധവും ഇന്ന് ആരംഭിക്കും ഇതിനിടെ ഈജിപ്്തിന്റെ മാധ്യസ്ഥതയിൽ ബന്ദി മോചനത്തിനും യുദ്ധ വിരാമത്തിനുമായി വീണ്ടും ചർച്ച നടക്കുമെന്ന റിപ്പോർട്ട് ഉണ്ട്്.